Latest News

ചേറ്റുകുണ്ട് മഹല്ല് ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ ആദരിക്കുന്നു

ചിത്താരി: [www.malabarflash.com]ചേറ്റുകുണ്ട് മഹല്ല് ഖാസിയും പ്രമുഖ പണ്ഡിതനും ബേക്കല്‍ ഹദ്ദാദ് നഗര്‍, ഇല്ല്യാസ് നഗര്‍, ഉഡുപ്പി ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ ചേറ്റുകുണ്ട് ഖിളര്‍ ജുമാ മസ്ജിദ് മഹല്ല് നിവാസികള്‍ ആദരിക്കുന്നു. 18ന് ചേറ്റുകുണ്ട് കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ളിയാഹുല്‍ മുസ്ത്വഫാ ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മാട്ടൂല്‍, ഖാസി ഇബ്രാഹിം മുസ്ലിയാരെ ആദരിക്കും.

ചടങ്ങില്‍ കെ.പി.എസ് തങ്ങള്‍ ബേക്കല്‍, അഷ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹസന്‍ സഖാഫി, കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞബ്ദുല്ല സൂപ്പി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഹംസ മിസ്ബാഹി ഓട്ടപ്പടവിന്റെ മത പ്രഭാഷണവും ഉണ്ടാവും. 

 17ന് പ്രമുഖ പ്രഭാഷകന്‍ ഡോ. ഫാറൂഖ് നഈമി കൊല്ലത്തിന്റെ മത പ്രഭാഷണവും ശേഷം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ നേതൃത്വത്തില്‍ കൂട്ടുപ്രാര്‍ത്ഥനയും നടക്കും.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.