Latest News

സിസേറിയന് വിധേയരായ മൂന്ന് സ്ത്രീകള്‍ മരിച്ചു

സാംബല്‍പൂര്‍:[www.malabarflash.com] ഒഡീഷയില്‍ സിസേറിയന്‍ ശസ്ത്രക്രിയക്കു വിധേയരാക്കിയ മൂന്നു സ്ത്രീകള്‍ മരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വീര്‍സുരേന്ദ്രസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലാണ് സംഭവം. വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഗൈനക്കോളജി വിഭാഗത്തില്‍ ഒമ്പതു ഗര്‍ഭിണികളെയാണ് സിസേറിയന്‍ ശസ്ത്രക്രിയക്കു വിധേയരാക്കിയത്. ഇതില്‍ മൂന്നുപേര്‍ മരിച്ചെന്നും ബാക്കിയുള്ളവര്‍ സുഖമായിരിക്കുന്നുവെന്നും ഗൈനക്കോളജി വിഭാഗം മേധാവി ലാല്‍മോന്‍ നായക് അറിയിച്ചു. സുലോചനാ പ്രധാന്‍ (26), കല്‍പ്പന മഹാകുര്‍ (27), കസ്തൂരി സേഥ് (25) എന്നിവരാണു മരിച്ചത്.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണം നടക്കുകയാണെന്നും ആശുപത്രി ഡയറക്ടര്‍ സുനാമലിബാഗ് പറഞ്ഞു. സുലോചനാ പ്രധാനും കല്‍പ്പനാ മഹാകുറും അരിവാള്‍ രോഗബാധിതരായിരുന്നെന്നും അതായിരിക്കാം മരണകാരണമെന്നും ഡോ. നായക് പറഞ്ഞു. മരണത്തില്‍ പ്രതിഷേധിച്ച് അവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രകടനം നടത്തി. ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ശസ്ത്രക്രിയ നടക്കുമ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇല്ലായിരുന്നെന്ന് ആരോപണമുയര്‍ന്നു.

Keywords: National, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.