മുംബൈ: [www.malabarflash.com]വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന. മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്താണ് മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തിഹാബുല്‍ മുസ്‌ലിമിന്‍ നേതാക്കളായ അസാദുദ്ദീന്‍ ഒവാസിയും അക്ബറുദ്ദീന്‍ ഒവാസിയും രാജ്യത്തിന് ഭീഷണിയാണെന്നും ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു.
മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാല്‍ താക്കറെയും ആഗ്രഹിച്ചിരുന്നു. ഒവാസി സഹോദരങ്ങള്‍ മുസ്‌ലിം വോട്ട് ഉപയോഗിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും റാവത്ത് പറയുന്നു.
സ്വാതന്ത്ര്യത്തിന് ശേഷവും വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിച്ചിട്ടില്ല. രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. അതിന് ശേഷം പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ച് ജീവിക്കുമെന്നും കരുതി. എന്നാല്‍ മുസ്‌ലിംകള്‍ വര്‍ധിച്ച് വരികയാണ്. മുസ്‌ലിം നേതാക്കളും ഉയര്‍ന്ന് വരുന്നുവെന്നും ഇതിന് തടയിടണമെന്നുമാണ് സേനയുടെ വാദം.
എന്നാല്‍ കോണ്‍ഗ്രസ്സ് ഇതിനെതിരെ ശക്തമായി രംഗത്തെത്തി. ഭരണഘടന വിരുദ്ധമായ പരാമര്‍ശങ്ങളാണ് ശിവസേന നേതാവ് നടത്തിയതെന്നും നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
No comments:
Post a Comment