1977 ല്‍ മലബാര്‍ ക്രിസ്റ്റ്യന്‍ കേളേജില്‍ നിന്നും ഡിഗ്രിക്ക് ഉന്നതവിജയം കരസ്ഥമാക്കി പൊതുരംഗത്ത് നിറഞ്ഞു നിന്ന ആലിക്കോയ ഒരു സുപ്രഭാതത്തില്‍ കോഴിക്കോട് നിന്നും അപ്രത്യക്ഷമായി. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ആലിക്കോയ കാസര്‍കോട്ടും മംഗലാപുരത്തും കഴിഞ്ഞു കൂടുകയായിരുന്നു.
കഴിഞ്ഞ ഒരു മാസം മുമ്പ് കോട്ടിക്കുളം ജുമാ മസ്ജിദിന് സമീപം അവശനായ കണ്ട ഇയാളെ കോട്ടിക്കുളത്തെ പി.കെ.ബഷീറും, കെ.എ സിദ്ദീഖും ബേക്കല്‍ എസ്.ഐ പി. നാരായണന്റെ നേതൃത്വത്തില്‍ അമ്പലത്തറയിലെ ആകാശപറവിലെത്തിക്കുകയായിരുന്നു.
ഭക്ഷണമൊന്നും കഴിക്കാന്‍ പററാതെ ഇയാളുടെ നില ഗുരുതരാമയതിനെ തുടര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 ദിവസത്തോളം സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ ആലിക്കോയയെ 15 ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാററി. ആശുപത്രിയിലെ മുഴുവന്‍ ചിലവുകളും ബഷീറും സിദ്ദഖുമാണ് വഹിച്ചത്. ജനറല്‍ ആശുപത്രിയില്‍ കാസര്‍കോട് തൊരുവത്തെ ഖലീലിന്റെ പരിചരണത്തില്‍ കഴിഞ്ഞ ആലിക്കോയയുടെ ബന്ധുക്കളെ കണ്ടെത്താന്‍ വാട്ട്‌സപ്പിലും ഫെയ്‌സ്ബുക്കിലും ഇയാളുടെ ഫോട്ടോസഹിതം പ്രചരണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
പരസ്പര വിരുദ്ധമായുളള ഇയാളുടെ സംസാരത്തില്‍ നിന്നും കോഴിക്കോട് ജില്ലയിലെ ചേളൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ ബേക്കല്‍ പോലീസ് കോഴിക്കോട് കാക്കൂര്‍ പോലീസുമായി ബന്ധപ്പെട്ട് ആലിക്കോയയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ സഹോദരന്‍ അബ്ദുസ്സലാമും ബന്ധുക്കളും ബുധനാഴ്ച കാസര്‍കോട്ടെത്തിയപ്പോഴാണ് ആലിക്കോയയുടെ പൂര്‍വ്വ ചരിത്രങ്ങള്‍ പുറത്തറിയുന്നത്.
നാടുവിട്ട ശേഷം മംഗലാപുരത്തിനടുത്ത സീതക്കട്ടയില്‍ ഇയാള്‍ വിവാഹം കഴിച്ചതായും അതില്‍ മൂന്ന് മക്കളുമുണ്ട്.
കോട്ടിക്കുളത്ത് നിന്നും ആലിക്കോയയെ കണ്ടെത്തുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ 40000 രൂപയും മൊഗ്രാല്‍, കുമ്പള, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലെ പോസ്റ്റോഫില്‍ പതിനായിരങ്ങള്‍ നിക്ഷേപിച്ചതിന്റെ റസീപ്‌ററുകളും ഉണ്ടായിരുന്നു.
പണവും രേഖകളും ബേക്കല്‍ എസ്.ഐ. പി. നാരായണന്‍, അഡീഷണല്‍ എസ്.ഐ. ജയചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആലിക്കോയയുടെ സഹോദരന്‍ അബ്ദുസ്സലാമിനെ ഏല്‍പ്പിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെ ആലിക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
No comments:
Post a Comment