കൊച്ചി: (www.malabarflash.com) പി കരുണാകരന്‍ എം പിക്കെതിരെ ടി സിദ്ദിഖ് നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. മണ്ഡലത്തില്‍ എല്‍ ഡി എഫ് വ്യാപകമായ കള്ളവോട്ട് നടത്തിയതായി ആരോപിച്ചാണ് ടി സിദ്ദിഖ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കമാല്‍ പാഷയാണ് സിദ്ദിഖിന്റെ ഹര്‍ജി തള്ളിയത്. അഡ്വ. എസ്.എ. സാജു മുഖേനയാണ് സിദ്ദിഖ് തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയിരുന്നത്.
സിദ്ദിഖ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വേണ്ടത്ര തെളിവില്ലെന്ന കാരണത്താലാണ് ഹര്‍ജി കോടതി തള്ളിയത്. .
പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടത്തിയെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ബൂത്തുതല ഓഫീസര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് മരിച്ചവരുടേയും വിദേശത്തുള്ളവരുടേയും വരെ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് സിദ്ദിഖ് ആരോപിച്ചിരുന്നു. ബൂത്ത്തലത്തില്‍ നിന്നുള്ള ദൃശ്യങ്ങളും തെളിവായി നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സിദ്ദിഖിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment