Latest News

പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു; നഴ്‌സറി അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം:[www.malabarflash.com] സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനെത്തുടര്‍ന്ന് നഴ്‌സറി അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ 20 വയസ്സുകാരിയാണ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. നെഞ്ചിലും പുറത്തും പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലാണു യുവതി നഴ്‌സറി ടീച്ചറായി ജോലിചെയ്തിരുന്നത്. സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ആണു തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. 2014 സപ്തംബറില്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച പെണ്‍കുട്ടി 2015 ജനുവരി 13ന് തിരിച്ച് നാട്ടില്‍ എത്തുകയും ഇനി പഠിപ്പിക്കുവാന്‍ പോവുന്നില്ലെന്നു വീട്ടില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ കഴിഞ്ഞുകൂടിയ യുവതിക്ക് ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

മാതാവ് അന്വേഷിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നു യുവതി പറഞ്ഞതിനാല്‍ പിന്നീട് ശ്രദ്ധിച്ചില്ല. എന്നാല്‍ കുറേ ദിവസങ്ങളായി പെണ്‍കുട്ടിയുടെ ശരീരത്തിനു വ്യത്യാസം കണ്ടപ്പോള്‍ മാതാവ് വീണ്ടും ചോദിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറയാന്‍ തയ്യാറായില്ല.

ഞായറാഴ്ച പിതാവിന്റെ സഹോദരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായി ചോദിച്ചപ്പോഴാണ് തന്റെ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും യുവതി പറഞ്ഞത്. വിവരം പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പേടിയായതിനാല്‍ വീട്ടിലേക്കു പോരുകയായിരുന്നെന്നാണ് പെണ്‍കുട്ടി അറിയിച്ചത്.

തുടര്‍ന്ന് രാത്രിയോടെ മാതാവ് പെണ്‍കുട്ടിയെ വഴക്കുപറഞ്ഞു. ഇതില്‍ മനംനൊന്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ സംഭവം നടന്നത് ഹൈദരാബാദിലായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രേഖാമൂലം പരാതിനല്‍കിയാല്‍ മാത്രമേ അന്വേഷണം നടത്തുവാന്‍ കഴിയൂവെന്നാണു തൃക്കൊടിത്താനം പോലിസ് പറഞ്ഞത്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.