Latest News

ഇസ്രയേല്‍ ആക്രമണത്തിന്റെ തീജ്വാലകള്‍ കെട്ടടങ്ങിത്തുടങ്ങിയ ഗാസയില്‍ യു.എ.ഇയുടെ സഹായത്തോടെ സമൂഹ വിവാഹം

ഗാസ: ഇസ്രയേല്‍ ആക്രമണത്തിന്റെ തീജ്വാലകള്‍ കെട്ടടങ്ങിത്തുടങ്ങിയ ഗാസയില്‍ ജീവന്റെ തുടിപ്പേകി ഒരു സമൂഹ വിവാഹം. ആക്രമണത്തിലും പ്രത്യാക്രമണത്തിലുമൊക്കെ ഉറ്റവരെ നഷ്‌ടപ്പെട്ട 400 യുവതി യുവാക്കളാണ്‌ യു.എ.ഇയുടെ സഹായത്തോടെ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയത്‌.

ശക്‌തമായ ആക്രമണം ഗാസയിലെ ജീവിതം ദുസ്സഹമാക്കിയെങ്കിലും ജനിച്ച മണ്ണുപേക്ഷിക്കാന്‍ ഇവിടുത്തുകാര്‍ക്ക്‌ മനസുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക്‌ സ്വന്തമെന്ന്‌ കരുതിയതെല്ലാം യുദ്ധം കവര്‍ന്നതോടെ പലര്‍ക്കും തങ്ങളുടെ ജീവിത ലക്ഷ്യം തന്നെ നഷ്‌ടമായി. ഈ സാഹചര്യത്തിലാണ്‌ കുടുംബമെന്ന കൈത്താങ്ങിലേക്ക്‌ പ്രദേശത്തെ യുവതി യുവാക്കളെ കൈപിടിച്ചുയര്‍ത്താന്‍ അറബ്‌ രാജ്യങ്ങള്‍ തീരുമാനിച്ചത്‌.

ഗാസയുടെ പുനര്‍ ജന്മത്തിന്റെ തുടക്കമാണ്‌ ഈ സമൂഹ വിവാഹം. യു.എ.ഇ. പ്രസിഡന്റ്‌ ഹിസ്‌ ഹൈനസ്‌ ഷെയ്‌ഖ് ഖലീഫ ബിന്‍ സയീദ്‌ അല്‍ നഹ്യാനാണ്‌ വിവാഹത്തിനുവേണ്ട സാമ്പത്തിക സഹായം നല്‍കിയത്‌. ഗാസയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണിതെന്ന്‌ അറബ്‌ രാജ്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഗാസയുടെ പുനര്‍ജന്മത്തിനായി മറ്റ്‌ പല പദ്ധതികളും തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അറബ്‌ രാജ്യങ്ങള്‍ വ്യക്‌തമാക്കുന്നു.

Keywords: World-news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.