Latest News

കലോല്‍സവത്തിന് വ്യാജരേഖ; മൂന്നു കേസുകള്‍ കൂടി

തിരുവനന്തപുരം:[www.malabarflash.com]വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത സംഭവത്തില്‍ മ്യൂസിയം പൊലീസ് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ലോകായുക്ത അസി. റജിസ്ട്രാറുടെ പരാതിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘനൃത്തം, ചവിട്ടുനാടകം, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ മല്‍സരിക്കാനായി വ്യാജരേഖ ഹാജരാക്കിയവര്‍ക്കെതിരെയാണ് കേസെടുത്തത്. അപ്പീലിനായി ഹര്‍ജി, വക്കാലത്ത് നല്‍കിയവര്‍, വ്യാജ രേഖകള്‍ സംഘടിപ്പിച്ചവരടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി കേസില്‍ പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐ എ.എസ്.ശശിശങ്കര്‍ അറിയിച്ചു.

ജില്ലാ മേളയില്‍ പങ്കെടുക്കാതെ സംഘനൃത്തവും വ്യാജ രേഖകള്‍ ഹാജരാക്കി ദേശഭക്തിഗാനം, ചവിട്ടുനാടകം എന്നീ ഇനങ്ങളിലായി ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം പങ്കെടുത്തുവെന്ന പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് കെ.പി. ബാലകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

സംസ്ഥാനമേളയില്‍ പങ്കെടുക്കുന്നതിനായി ലോകായുക്തയില്‍ അപ്പീല്‍ നല്‍കിയ ഹര്‍ജി അപേക്ഷയില്‍ ടീം ലീഡര്‍മാരുടെ രക്ഷിതാക്കളായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്‍, ഉദുമ വള്ളിവയിലെ പ്രഭാകരന്‍, ഉദുമ കൊപ്പിലെ പി.കെ.പ്രഭാകരന്‍ എന്നിവര്‍ ലോകായുക്തയില്‍ ഹാജരായി കാരണം ബോധിപ്പിച്ചിരുന്നു. ഇവര്‍ മൂവരും ഹര്‍ജിയില്‍ ഒപ്പിട്ടു നല്‍കിയില്ലെന്നാണ് ലോകായുക്തയെ ബോധിപ്പിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

Keywords:Keraal News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.