കണ്ണൂര്‍:[www.malabarflash.com]കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍വീണു മരിച്ചു. ആനയിടുക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്റസക്കു സമീപം റിഷാനാസ് മന്‍സിലില്‍ മുഹമ്മദ് ഷാഫിയുടെ മകന്‍ കെ. മുഹമ്മദ് സിനാനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം.
മദ്റസക്കു മുന്‍വശത്തെ ഒഴിഞ്ഞ സ്ഥലത്ത് സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന്‍െറ ആള്‍മറ പാതിതകര്‍ന്ന നിലയിലായിരുന്നു. ആഴമുള്ള കിണറ്റില്‍ പടവുകളില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഹിദായത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്റസയിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്. കെ. റിഷാനയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് റാസി, സയാ ഫാത്തിമ.

No comments:
Post a Comment