ആലുവ:[www.malabarflash.com] ട്രെയിനില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് മാവൂര്‍ ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മംഗലാപുരം സ്വദേശി നാഗേഷ് (18), മംഗലാപുരം പെരിങ്ങപ്പേട്ട മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന ശ്രീനിവാസന്‍ (38), ബെംഗളൂരു മനുഷങ്കരി ശരവണഹള്ളിയില്‍ മഞ്ജുനാഥന്‍ (28) എന്നിവരെ സിഐ ടി.ബി. വിജയന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ഫൈസല്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
ആലുവ റയില്‍വേ സ്‌റ്റേഷനു സമീപം ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മംഗലാപുരം, കൊച്ചി, ബെംഗളൂരു, കോട്ടയം എന്നിവിടങ്ങളില്‍ ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകള്‍ ബ്ലേഡ് വച്ചു കീറി സ്വര്‍ണം, പണം, മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ച്ച നടത്തിയിട്ടുള്ളതായി പ്രതികള്‍ പൊലീസിനോടു സമ്മതിച്ചു.
മൂന്നുപേരും ശരാശരി അഞ്ചു മോഷണം ഒരു ദിവസം നടത്തും. ഒരാള്‍ മോഷണം നടത്തുമ്പോള്‍ മറ്റു രണ്ടുപേരും ചേര്‍ന്ന് ഇരയുടെ ശ്രദ്ധ തിരിക്കുകയാണു രീതി. സിംകാര്‍ഡ് നീക്കം ചെയ്ത ഏഴു മൊബൈല്‍ ഫോണ്‍ പ്രതികളുടെ പക്കല്‍നിന്നു കണ്ടെടുത്തു. ഫോണുകള്‍ മാര്‍ക്കറ്റ് പരിസരത്തും ബാര്‍ ഹോട്ടലുകളുടെ അടുത്തും കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയാണ് ഇവരുടെ പതിവ്. അതിനാല്‍ തൊണ്ടി കണ്ടെടുക്കുക എളുപ്പമല്ലെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, എറണാകുളം പൊലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. എസ്‌ഐ ജോസ് ജോര്‍ജ്, സിപിഒമാരായ ജി. ഹരികുമാര്‍, സിജന്‍, സുരേഷ് ബാബു, അബ്ദുല്ല റഹ്മാന്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

No comments:
Post a Comment