തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഐ.എന്‍.എല്ലിന്‍െറ ഇടതുമുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിച്ചിട്ടുണ്ടെന്ന യു.ഡി.എഫ് കണ്‍വീനറുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ ആര്‍.എസ്.പിയും ജനതാളും (യു) കണ്‍വീനറോട് വിശദീകരണം തേടണം. പൊതുസമൂഹത്തിന് മുന്നില്‍ നടത്തിയ പ്രസ്താവന വിവാദമാകുമ്പോള്‍ നിഷേധിക്കുന്നതിന്‍െറ യുക്തി യു.ഡി.എഫ് കണ്‍വീനര്‍ തന്നെ വ്യക്തമാക്കണം.
രാജ്യത്തെ വിവിധ ജനതാ പാര്‍ട്ടികള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാകുന്നത് സ്വാഗതാര്‍ഹമാണെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ജില്ലാ ഭാരവാഹികളായ വി.എസ്. മുഹമ്മദ് ശരീഫ്, എം.എം. സുലൈമാന്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment