ഉദുമ:[www.malabarflash.com] ബാര പാറമ്മല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറച്ചു. ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രം, മാങ്ങാട്, അംബാപുരം കല്യാണപുരം, കൂട്ടപ്പുന്ന എന്നിവിടങ്ങളില്‍ നിന്ന് കലവറ ഘോഷയാത്രയുണ്ടായി.
വ്യാഴാഴ്ച രാത്രി വിവിധതെയ്യങ്ങളുടെ തിടങ്ങല്‍. ശനിയാഴ്ച രാവിലെ അഞ്ചുമുതല്‍ കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികന് തെയ്യങ്ങളുടെ പുറപ്പാടും പകല്‍ മൂന്നിന് കാര്‍ന്നോന്‍, രാത്രി ഏഴിന് കോരച്ചന്‍, ഒമ്പതിന് കണ്ടനാര്‍ കേളന് തെയ്യങ്ങളുടെ വെള്ളാട്ടവും നടക്കും.
26ന് രാവിലെ 7.30 മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാടും പകല്‍ മൂന്നിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ ചൂെട്ടാപ്പിക്കലും നടത്തും. രാത്രി 10.30ന് മറപിളര്‍ക്കല്‍.
No comments:
Post a Comment