Latest News

ആംആദ്മി പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി:[www.malabarflash.com] ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആംആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പ്രതിഷേധവേദിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇരിക്കുമ്പോഴാണ് രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രന്‍ ആത്മഹത്യ ചെയ്തത്.

പ്രതിഷേധ സ്ഥലത്തിനു സമീപത്തെ മരത്തില്‍ കയറിപ്പറ്റിയ ഇയാള്‍ കയര്‍ കഴുത്തില്‍ കുരുക്കി താഴോട്ട് ചാടുകയായിരുന്നു. ആംആദ്മി പ്രവര്‍ത്തകര്‍ താഴെയിറക്കി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

പോലീസിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ആംആദ്മി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിഷേധം നടക്കുന്ന ഇടത്ത് ആവശ്യത്തിന് പോലീസുകാരുണ്ടായിരുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം.

റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം കാണാന്‍ രാഹുല്‍ ഗാന്ധി ആസ്പത്രിയിലെത്തി. കര്‍ഷകര്‍ ഭയപ്പെടരുതെന്ന് ഗജേന്ദ്രന് അന്ത്യാജ്ഞലി അര്‍പ്പിച്ചശേഷം രാഹുല്‍ പറഞ്ഞു.
Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.