Latest News

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന് വര്‍ണാഭമായ തുടക്കം

ഉപ്പള: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സര്‍ഗലയത്തിന്റെ വേദികള്‍ ഞായാറാഴ്ചയുണരും. രണ്ടു ദിവസങ്ങളിലായി പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ നടക്കുന്ന പരിപാടിക്ക് സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഹനീഫ് ഹാജി പൈവളികെ പതാക ഉയര്‍ത്തലോടു കൂടി തുടക്കമായി. രാവിലെ 9.30ന് നടന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

വൈകിട്ട് 7.30ന് നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് റാബിതത്തുല്‍ ആലമുല്‍ ഇസ്ലാമിയ്യ സെമിനാറില്‍ സംബന്ധിച്ച ഡോ. മുഹമ്മദ് സലീം നദ്‌വിയെ ഉപഹാരം നല്‍കി ആദരിച്ചു.


സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുല്‍ മജീദ് ദാരിമി, ഹമീദ് ഹാജി, സുബൈര്‍ നിസാമി, അബ്ദുറഹ്മാന്‍ മാസറ്റര്‍ കുന്നുംകൈ, കെ.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്മാഈല്‍ മച്ചംപാടി, ഡോ. ബഷീറുദ്ദീന്‍ നഷ്‌കാത്തി, ഇബ്രാഹിം ഫൈസി, മൂസക്കുഞ്ഞി ഉസ്താദ്, പി.എച്ച് അസ്ഹരി ആദൂര്‍, സ്വാലിഹ് കളാരി, ഹമീദ് കേളോട്ട്, എം.എ കരീം മുട്ടത്തൊടി, അസീസ് കളാരി, ശാഫി വാഫി പള്ളങ്കോട്, ഖലീല്‍ ഹുദവി, യഹ്‌യ വാഫി, ഖാദര്‍ ഷാ ഹുദവി, അബൂബക്കര്‍ വാഫി, അബ്ദുല്ല കളായി, പൊടിയന്‍ പൈവളികെ തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കിംഗ് കണ്‍വീനര്‍ മുഹമ്മദ് ഫൈസി കജ നന്ദി പറഞ്ഞു.
ഞായാറാഴ്ച രാവിലെ എട്ടു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പതു മണിക്ക് ആദ്യ ഇനമായ ഖിറാഅത്തോടെ മത്സര ഇനങ്ങള്‍ക്കു തുടക്കമാവും. വിഖായ, ഹിദായ, സലാമ, കുല്ലിയ എന്നീ വിഭാഗങ്ങളിലായി 88 ഇനങ്ങളിലാണ് മത്സരം മത്സരം. ജില്ലയിലെ 11 മേഖലകളില്‍ നിന്ന് ജയിച്ചുവന്ന 1500 വിദ്യാര്‍ഥികളാണ് ജില്ലാ തലത്തില്‍ മാറ്റുരയ്ക്കുന്നത്. 

പയ്യക്കി അക്കാദമിയിലെ അമ്പതോളം ത്വലബാ വളണ്ടിയര്‍മാര്‍ സര്‍ഗലയത്തിന്റെ വിജയത്തിനായി കര്‍മ്മനിരതരായിട്ടുണ്ട്. പത്തു വേദികളാണ് മത്സരത്തിന്റെ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്.
സമാപന സമ്മേളനം വൈകിട്ട് 7.30ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. പാത്തൂര്‍ അഹ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. എം.എ ഖാസിം മുസ്ലിയാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഓവറോള്‍ ട്രോഫി വിതരണം ചെയ്യും. കെ മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ റണ്ണേര്‍സ് അപ്പ് ട്രോഫി നല്‍കും. സുഹൈര്‍ അസ്ഹരി പള്ളങ്കോട് നന്ദി പറയും.
പി.ബി അബ്ദുറസാഖ് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, അസീസ് മരിക്കെ, ഇസ്ഹാഖ് ഹാജി ചിത്താരി, വിഖായ, ഹിദായ, സലാമ, കുല്ലിയ വിഭാഗങ്ങള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും. സര്‍ഗ പ്രതിഭകള്‍ക്കുള്ള ട്രോഫി ഇബ്രാഹിം മുണ്ട്യത്തടുക്ക, മജീദ് ദാരിമി പൈവളികെ, മുഹമ്മദ് അറബി ഹാജി കുമ്പള സമ്മാനിക്കും.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.