ഉപ്പള: [www.malabarflash.com ] രണ്ടു ദിവസങ്ങളിലായി പൈവളിഗെ പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയില്‍ നടന്നുവന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലത്തില്‍ കാസര്‍കോട് മേഖല ജേതാക്കളായി. 851 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം ചൂടിയത്. 509 പോയിന്റുകള്‍ നേടി കുമ്പള മേഖല രണ്ടാം സ്ഥാനവും 464 പോയിന്റ് നേടി ചെര്‍ക്കള മേഖലാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് സമാപനചടങ്ങില്‍ ട്രോഫി വിതരണം ചെയ്തു. യോഗം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.ഐ.എം.വി.ബി സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഓവറോള്‍ ട്രോഫി സ്വാഗതസംഘം ചെയര്‍മാന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു. അസീസ് മരിക്കൈ റണ്ണേര്‍സ് ട്രോഫിയും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി സ്വാഗതം പറഞ്ഞു.
വിഖായ, ഹിദായ, കുല്ലിയ, സലാമ വിഭാഗങ്ങളില്‍ കാസര്‍കോട് മേഖല വ്യക്തമായ ആധിപത്യത്തോടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഇവര്‍ക്ക് ഹാരിസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജെ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ഇബ്രാഹിം മുണ്ട്യത്തടുക്ക, മജീദ് ദാരിമി പൈവളിഗെ, ഹമീദ് ഹാജി പൈവളിഗെ, സ്വാലിഹ് കളായി തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലെ കലാപ്രതിഭകള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.
എസ്.പി സലാഹുദ്ദീന്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഷിം ദാരിമി ദേലംപാടി, ഖലീല്‍ ഹസനി മീപ്പുഗിരി, ഷറഫുദ്ദീന്‍ കുണിയ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, സുബൈര്‍ നിസാമി, സുഹൈല്‍ ഫൈസി കമ്പാര്‍, ഇസ്മായില്‍ മച്ചംപാടി, ബഷീര് മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ നൂര്‍മഹല്‍, ലത്തീഫ് കൊല്ലംമ്പാടി,അബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം ഫൈസി, ശാഫി വാഫി, യഹ്‌യ വാഫി, അബൂബക്കര്‍ വാഫി, ഖലീല്‍ ഹുദവി, ഖാദിര്‍ ഷാ ഹുദവി, ശുഹൈബ് ഹുദവി, ബഷീര്‍ അര്‍ഷദി, ഹമീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സുഹൈര്‍ അസ്ഹരി നന്ദി പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment