കാസര്‍കോട്: [www.malabarflash.com] ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വാട്‌സ്ആപ്പ് വഴി കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശമയച്ച പതിനെട്ടുകാരനെ വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. ഇ.വി രാജശേഖരനും സംഘവും അറസ്റ്റ് ചെയ്തു. തെക്കില്‍ ബെണ്ടിച്ചാലിലെ ബി.എച്ച് ഇല്യാസാ (18)ണ് അറസ്റ്റിലായത്.
പൊയിനാച്ചി ഡെന്റല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ഈ മാസം 23ന് ഒരു കല്ല്യാണത്തില്‍ പങ്കെടുത്തപ്പോഴാണ് സാംസങ്ങ് സ്മാര്‍ട് ഫോണ്‍ മോഷണം പോയത്. അതിനിടെ വിദ്യാര്‍ത്ഥിനിയുടെ ഫോണില്‍ നിന്നും കൂട്ടുകാരികള്‍ക്ക് വാട്‌സ്ആപ് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രവഹിക്കുകയായിരുന്നു. നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരിച്ചില്ല.
വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനോടു പറഞ്ഞ് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാന്‍ വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു. അതോടെയാണ് യുവാവ് കുടുങ്ങിയത്. ഗ്രൂപ്പ് ബ്ലോക്കായതോടെ ഇല്ല്യാസ് തന്റെ ഫോണിലെ വാട്‌സ്ആപ് വഴി വിദ്യാര്‍ത്ഥിനിയുടെ കൂട്ടുകാര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
ഇല്യാസിന്റെ ബന്ധുവിന്റെ പേരിലാണ് നമ്പറുള്ളത്. ഞായറാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ വെച്ചാണ് ഇല്ല്യാസിനെ ഫോണ്‍ സഹിതം അറസ്റ്റ് ചെയ്തത്. പ്രതി ഫോണ്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഇല്ല്യാസ്.
No comments:
Post a Comment