Latest News

ടാറ്റയുടെ പുതിയ നാനോ ജെന്‍ എക്‌സ് ഉടന്‍ വിപണിയിലേക്ക്; ബുക്കിംഗ് ആരംഭിച്ചു

ന്യൂഡല്‍ഹി: [www.malabarflash.com] കുഞ്ഞന്‍ കാറുകള്‍ നിരത്തിലിറക്കി വിപ്ലവം സൃഷ്ടിച്ച ടാറ്റ, നാനോയുടെ പുതിയ പതിപ്പും എത്തിക്കുന്നു. നാനോ ജെന്‍ എക്‌സ് അടുത്തയാഴ്ചകളില്‍ തന്നെ നിരത്തിലെത്തിയേക്കും. ജെന്‍ എക്‌സ് നാനോക്കായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5,000 രൂപയാണ് ബുക്കിംഗ് തുക. കാറിന്റെ ചിത്രങ്ങള്‍ ടാറ്റ സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കി.

നാനോയുടെ തന്നെ എഫ് ട്രോണിക്, ആക്ടീവ് മോഡലുകളുടെ സ്‌റ്റൈലില്‍ തന്നെയാണ് നാനോ ജെന്‍ എക്‌സും. ഒരു സ്‌മൈലി രൂപത്തോടെയുള്ള ബംപര്‍ മുന്‍വശത്ത് അധികം ചാരുത നല്‍കുന്നുണ്ട്. വട്ടത്തിലുള്ള ഫോഗ് ലൈറ്റുകളും, ഒരു ആവരണത്തോട് കൂടിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും വാഹനത്തിന് ക്ലാസ് ലുക് നല്‍കും. കറുത്ത നിറത്തിലുള്ള ഗ്രില്‍ മുന്‍വശത്തിന് പുതുമ സമ്മാനിക്കുന്നുണ്ട്. പുറംകാഴ്ചയില്‍ മറ്റ് വ്യത്യാസം എടുത്ത് പറയാവുന്നത് പുറകുവശത്ത് ഘടിപ്പിച്ചിട്ടുള്ള പുതിയ ബംപര്‍ ആണ്. പുതുതായി രൂപകല്‍പന ചെയ്ത പിന്‍വശത്തെ വിന്‍ഡോഗ്ലാസും, സാന്‍ഗ്രിയ റെഡ് കളറും ആരെയും നാനോയിലേക്ക് ആകര്‍ഷിക്കും.

ഓട്ടോമാറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എടുത്തു പറയേണ്ടുന്ന സവിശേഷതയാണ്. നിലവിലുള്ള നാനോയേക്കാള്‍ വലിയ ഇന്ധന ടാങ്കാണ് ജെന്‍ എക്‌സിന്റേത്. അഥവാ 24 ലീറ്റര്‍. ലീറ്ററിന് 21 കിലോമീറ്ററാണ് മൈലേജ്.

Keywords: NationalNews, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.