Latest News

ഒമാനില്‍ പത്തനം തിട്ട സ്വദേശിയെ കഴുത്തറുത്ത് കൊന്നു; ബംഗ്ലാദേശി അറസ്റ്റില്‍

മസ്കറ്റ്: [www.malabarflash.com] ഒമാനില്‍ പത്തനം തിട്ട സ്വദേശിയെ കഴുത്തറുത്ത് കൊന്നു. കവര്‍ച്ചാശ്രമത്തിനിടെയാണ് സംഭവമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ ബംഗ്ലാദേശ് സ്വദേശി പിടിയിലായതായി പൊലീസ് അറിയിച്ചു.

പത്തനംതിട്ട സ്വദേശി പ്രജിത്ത് മുരളീധരന്‍ (26) ആണ് കൊല്ലപ്പെട്ടത്. ഒമാന്‍ യുനൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരനാണ്. കമ്പനിയുടെ ബുറൈമിയിലുള്ളഓഫീസിലാണ് കൊല നടന്നത്. ബുറൈമി ജബല്‍ മക്സൂസ് സോഹാര്‍ റോഡിലാണ് ഒമാന്‍ യുനൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനി ഓഫീസ്. കഴിഞ്ഞ ആഴ്ചയാണ് പ്രജിത്ത് ഇവിടെ സ്ഥലം മാറിയെത്തിയത്. 

ബുധനാഴ്ച ഉച്ചയ്ക്ക് മറ്റു ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് പ്രജിത്ത് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഓഫീസില്‍ നിന്ന് പണം കവരാനുള്ള ശ്രമത്തിനിടെയാണ് പ്രജിത്ത് കൊല്ലപ്പെട്ടത് എന്നാണ് സൂചന. മണിക്കൂറുകള്‍ക്ക് ശേഷം ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords:Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.