ധാക്ക:[www.malabarflash.com] 1971ലെ സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധക്കുറ്റം നടത്തിയെന്നാരോപിച്ച് ജമാഅത്തെ ഇസ്ലാമി മുതിര്‍ന്ന നേതാവ് മുഹമ്മദ്റ്റി ഖമറുസ്സമാനെ ബംഗ്ലാദേശില്‍ തൂക്കിലേ. പ്രാദേശിക സമയം രാത്രി 10.01നായിരുന്നു ശിക്ഷ നടപ്പാക്കിയത്.
വെള്ളിയാഴ്ച ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍െറ ലോകകപ്പ് നേട്ടങ്ങളുടെ ആഘോഷം വെള്ളിയാഴ്ച നടക്കുന്നത് പരിഗണിച്ച് ഒരു ദിവസം നീട്ടിവെക്കുകയായിരുന്നു. രാജ്യത്ത് യുദ്ധക്കുറ്റമാരോപിച്ച് തൂക്കുകയറിലേറുന്ന രണ്ടാമത്തെ ജമാഅത്ത് നേതാവാണ് ഖമറുസ്സമാന്‍. മുതിര്‍ന്ന നേതാവായിരുന്ന അബ്ദുല്‍ ഖാദിര്‍ മുല്ലയെ കഴിഞ്ഞ ഡിസംബറില്‍ തൂക്കിലേറ്റിയത് വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു.
വധശിക്ഷക്കെതിരെ ബംഗ്ലാദേശ് പ്രസിഡന്‍റിന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും ഖമറുസ്സമാന്‍ വേണ്ടെന്നുവെച്ചതോടെയാണ് ശിക്ഷക്ക് വഴിയെരുങ്ങിയത്. ധാക്ക സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരുന്ന 62 കാരനായ ജമാഅത്ത് അസി. സെക്രട്ടറി ജനറലിന്‍െറ ശിക്ഷ ഏതു നിമിഷവും നടപ്പാക്കുമെന്ന വാര്‍ത്ത പരന്നതോടെ രാജ്യം മുള്‍മുനയിലായിരുന്നു.
ബംഗ്ലാദേശിലെ ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണലാണ് 2013ല്‍ ഖമറുസ്സമാന് വധശിക്ഷ വിധിച്ചത്. വടക്കന്‍ ഷേര്‍പൂരില്‍ ’71ലെ യുദ്ധത്തിനിടെ 164 പേരുടെ കൊലയില്‍ ഖമറുസ്സമാന് പങ്കുണ്ടെന്നാണ് ആരോപണം.

No comments:
Post a Comment