വടകര:[www.malabarflash.com] ഷട്ടില്‍ കളിക്കുമ്പോള്‍ ബാറ്റ് ഒടിഞ്ഞു തലയില്‍ തറച്ച് യുവാവു മരിച്ചു. കൂട്ടങ്ങാരം ചാലുപറമ്പത്ത് സുജിത്ത് (24) ആണു മരിച്ചത്.
എട്ടിനു രാവിലെ മയ്യന്നൂര്‍ നമ്പര്‍ വണ്‍ എല്‍പി സ്‌കൂളിനടുത്തുള്ള കോര്‍ട്ടില്‍ കളിക്കുമ്പോള്‍ സഹ കളിക്കാരന്റെ ബാറ്റിന്റെ പിടിഭാഗം പൊട്ടി ബാക്കിവരുന്ന ലോഹഭാഗം സുജിത്തിന്റെ വലതു ചെവിക്കടുത്തു തറച്ചുകയറുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. വെല്‍ഡിങ്ങിന്റെയും മൊസൈക്-ടൈല്‍സിന്റെയും പണിക്കാരനാണ് സുജിത്ത്. ജീപ്പ് ഡ്രൈവറായ സുരേന്ദ്രന്റെ മകനാണ്. അമ്മ: ശൈലജ. സഹോദരന്‍: സുജേഷ്. നേത്രദാനം നടത്തിയിരുന്നു.

No comments:
Post a Comment