ബദിയടുക്ക പെര്‍ഡാല നവജീവന ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് ഭാഷ പഠിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്താകമാനം ആഘോഷമായി കൊണ്ടാടുന്ന സ്കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ അവര്‍ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം സ്കൂളിന് മുന്നില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കും.
ഒന്നുമുതല്‍ പത്തുവരെയുള്ള ഈ വിദ്യാലയത്തില്‍ എല്‍.പി സ്കൂള്‍ അണ്‍ എയ്ഡഡും യു.പി, ഹൈസ്കൂള്‍ എന്നിവ എയ്ഡഡുമാണ്.
യു.പിയിലെ ഇംഗ്ളീഷ് മീഡിയത്തില്‍ മലയാള ഭാഷാ പഠനമില്ല. കന്നഡ മീഡിയത്തിലെ യു.പി സ്കൂളാണ് 2008ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇംഗ്ളീഷ് മീഡിയം ആക്കിയത്. എട്ടുവര്‍ഷത്തോളമായി ഇവിടെ മലയാള ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രവേശമുണ്ടായിരുന്നു.
ഈ അധ്യയന വര്‍ഷം മുതല്‍ യു.പി വിഭാഗത്തിലെ മലയാള വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുന്ന സമീപനമാണ് മാനേജ്മെന്‍റ് എടുത്തത്. ഒന്ന് മുതല്‍ നാല് വരെ ഇവിടെ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോട് അഞ്ച് മുതല്‍ പത്ത് വരെ സൗജന്യമായി ഇംഗ്ളീഷ് മീഡിയത്തില്‍ പഠിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍, ഇപ്പോള്‍ മുമ്പ് പറഞ്ഞതില്‍നിന്ന് പിന്മാറിയ മാനേജ്മെന്‍റിന്‍െറ തീരുമാനത്തിനെതിരെ ബഹുജന സമരം നടത്താന്‍ കര്‍മസമിതി യോഗം തീരുമാനിക്കുകയായിരുന്നു.
No comments:
Post a Comment