മേല്‍പ്പറമ്പ: [www.malabarflash.com] അധികൃതരെ കാത്തുനില്‍ക്കാതെ നാട്ടുകാരായ യുവാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും ശ്രമദാനത്തിന് ഒരുമിച്ചിറങ്ങി. മാലിന്യം നിറഞ്ഞ താമരക്കുളം വ്യത്തിയാക്കി അവര്‍ നാടിന്റെ മാതൃകയായി.
കീഴൂരിലെ ജലസ്രോതസായിരുന്ന താമരക്കുളത്തില്‍ മാലിന്യം തള്ളി മലിനമാക്കിയതിനെതിരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാരായ സന്നദ്ധ സംഘടന പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നു മണിക്കൂറോളം പണിയെടുത്ത് വ്യത്തിയാക്കിയത്.
ഓപ്പറേഷന്‍ അനന്ത പരിപാടിയുടെ ഭാഗമായി കുളം നവീകരിക്കാന്‍ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവരെത്തുന്നതിനു മുന്‍പെ കുളം വ്യത്തിയാക്കുകയായിരുന്നു നാട്ടുകാര്‍.
പ്ലാസ്റ്റിക് മാലിന്യങ്ങളും വിവാഹ സല്‍ക്കാര വീടുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും തള്ളിയതോടെയാണ് കീഴൂരില്‍ ചെമ്മനാട് പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള കുളം മലിനമായത്. കുളം ഉപയോഗ ശൂന്യമായതോടെ സമീപത്തെ മുപ്പതോളം ഏക്കറിലെ കൃഷിയാണ് താറുമാറായത്.നാട്ടുകാര്‍ വ്യത്തിയാക്കിയെങ്കിലും ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ ത്രിതല പഞ്ചായത്തുകള്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment