Latest News

''പൊന്നു പെങ്ങളെ നിനക്കെങ്ങിനെ കഴിയുന്നു''.........!!!!

ത്തുമാസം വയറ്റില്‍ ചുമന്നു യാതനകളും വേദനയുമേറെ സഹിച്ചു നിനക്കു ജന്‍മമേകി,കൈ വളരുന്നോ കാല്‍ വളരുന്നോ എന്നുറ്റുനോക്കി,തന്റേതായ ദുഃഖങ്ങളോ,പ്രയാസങ്ങളോ വകവെക്കാതെ നിന്റെ പുഞ്ചിരിക്കും സന്തോഷത്തിനും വേണ്ടി ജീവിച്ച് നാളിതുവരെ പരിപാലിച്ച് നിന്നെ നീയാക്കിയ നിന്റെ പൊന്നുമ്മ....!

[www.malabarflash.com] പൊന്നുമോള്‍ക്ക്/പെങ്ങള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം,ഏറ്റവും നല്ല വസ്ത്രം, ഭക്ഷണം, സ്റ്റാറ്റസ്എന്നു തുടങ്ങി ആവിശ്യപ്പെടുന്നതൊക്കെ നിറവേറ്റിത്തരാന്‍ സ്വപ്‌നം പൊലിയും മരുഭൂവില്‍ ആഹോരാത്രം കഷ്ടപ്പാട് സഹിച്ച് സ്വരുകൂട്ടിയ ദീനാറുകള്‍ക്കും ദിര്‍ഹമുകള്‍ക്കും വിയര്‍പ്പിന്റെ ഗന്ധം പൂശി ശരീരത്തിന്റെ വല്ലായ്മകളോ, മനസ്സിന്റെ തളര്‍ത്തലുകളോ, പ്രവാസം നിര്‍ത്തി പിറന്നമണ്ണ് പുല്‍കാന്‍ വാശിപിടിക്കുമ്പോഴും പൊന്നുമോളെ കെട്ടിച്ചയക്കാന്‍ ''ഒരുപണം''വേണമെന്ന ചിന്തയില്‍ ഇന്നും പ്രവാസിയായികഴിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍..

ഒഴിവുവേളകളിലെ സൗഹൃദ ചര്‍ച്ചകളിലും ഫാമിലീമീറ്റുകളിലും നാട്ടിലെ പെണ്‍കുട്ടികളുടെ സാംസ്‌കാരിക സൂന്യതകളും കുത്തഴിഞ്ഞ ജീവിതങ്ങളുമൊക്കെ ചര്‍ച്ചാവിഷയമാകുംബോഴെല്ലാം തന്റെ മോളെകുറിച്ച് അഭിമാനംകൊണ്ട് വാ തോരാതെ സംസാരിച്ച നിെന്റ ഉപ്പയുംഉമ്മയും കുടുംബവും ഇന്ന് തലയുയര്‍ത്തി നടക്കാനാവാത്തവിധം അപമാനിതരായി ജീവിക്കുന്ന മയ്യിത്തുകളാക്കി നീയിവരെ....
ഇത്രയധികം വിദ്യാഭ്യാസമുള്ള നിന്നെ, മാര്‍ഗദര്‍ശനവും വഴികാട്ടിയുമായ് , ഉത്തമ സമുദായത്തിന്റെ അതിര്‍വരമ്പുകളുംനിര്‍ണയിച്ചു തന്ന മാതൃകാ മതത്തിന്റെ പെണ്‍ കൗമാരങ്ങള്‍ക്കുമേല്‍, അന്യമതഭ്രാന്തന്‍മാരുടെ ഹിഡന്‍ അജണ്ടകള്‍ പരീക്ഷിക്കപ്പെടുമ്പോള്‍, തീഗോളത്തിന്‍ പ്രഭയിലകൃഷ്ടമായ് പാഞ്ഞടുത്ത് സ്വയം എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളുടെ കദനകഥകള്‍ അനുദിനം ശ്രവിക്കുകയും ദര്‍ശിക്കുകയും ചെയ്യുന്ന യുവത....
തികഞ്ഞ അച്ചടക്കത്തോടെ സ്വശരീരവും മനസ്സും കാത്ത് അന്യമത പെണ്‍കൊടികള്‍ കലാലയ കാമ്പസ്സുകളില്‍ നിന്ന് ക്വാളിഫിക്കേഷനുകളുമായ് വീടണയുമ്പോള്‍, വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിം ജനത എല്ലാംനേടിയെന്ന് നാം ഊറ്റം കൊള്ളുമ്പോള്‍ നാം നേടിയെതെന്തെന്ന് ഒരുവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അന്യ മതസ്തന്റെ കൂടെയും സ്വജാതിയോടൊപ്പവും അഴിഞ്ഞാടി, ഒളിച്ചോടി അവസാനം ഒരുതുണ്ട് ചരടില്‍ ജീവന്‍ തൃജിച്ചോ, അതല്ലെങ്കില്‍ ചുവന്നതെരുവിന്റെ അന്തേവാസികളായോ മാറുന്ന നമ്മുടെ പെണ്‍മക്കള്‍ നേടേണ്ടത് സാസ്‌കാരിക ശാക്തീകരണമാണ്....!!

പെങ്ങളെ ,നീ അനുഭവിക്കുന്ന ഈ സുന്ദരമായ ജീവിതം അള്ളാഹുവിന്ന് നന്ദി പറയാനുള്ളതാണ്..നീ ചെലവഴിക്കുന്ന ഓരോ സെക്കന്റുകളും നാളെ നാഥന്റെ കോടതിയില്‍ വിചാരണചെയ്യപ്പെടും..

നിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിനക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍,ജീവിതത്തിെന്റ സര്‍വ്വമേഖലകളിലും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നിനക്ക് നല്ലരീതിയില്‍ ഉപയോഗിച്ചുകൂടെ.??

ഇറുകിയ ജീന്‍സും ഔറത്ത് വെളിവാക്കപ്പെടുന്ന ടോപ്പും അതല്ലെങ്കില്‍ ശരീരവടിവുകള്‍ മുഴച്ചുനില്‍ക്കുന്ന വസ്ത്രധാരണത്തെ നീ ഫാഷനെന്നും മോഡേണെന്നും ഘോഷിക്കുംമ്പോള്‍,
തലമറക്കുന്ന മക്കനകളും സംമ്പൂര്‍ണസുരക്ഷനല്‍കുന്ന പര്‍ദയുംധരിച്ചു ഇതാണ് ഐന്റ മഹിതമായ മതത്തിെന്റ ചിന്നമെന്നും സാംസ്‌കാരിക മൂല്യം ഇതിലൂടെയാണെന്നും തന്നെ തുറിച്ചുനോക്കുന്ന കാമവെറിയന്‍മാരുടെ കഴുകന്‍കണ്ണുകള്‍ക്ക് കൊത്തിവിഴുങ്ങാനുള്ളതല്ല ഈ പരിശുദ്ദദേഹമെന്നും സമര്‍ത്ഥിക്കാനാവണം മോളെ നിനക്ക്....!

ഇത് വയിക്കുന്ന സോദരീ,കോളേജ് കുമാരീ നീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുനര്‍ വിജിന്തനം നടത്തുക.

നാട്ടിലെ ഉന്നതമായ കോളേജില്‍ നിനക്ക് ലഭിച്ച അഡ്മിഷന്‍ സാംസ്‌കാരിക മൂല്യച്യുതിക്കുള്ളതല്ല, മറിച്ച് നിന്റെ കഴിവും പ്രാപ്തിയും പരിപോഷിപ്പിച്ച് നാളെ സമൂഹത്തിന് അഭിമാനത്തോടെ എടുത്തുകാട്ടാവുന്ന പെണ്ണാവണം നീ
അറിവില്ലാത്ത,പഠിക്കാന്‍ അവസരംകിട്ടാത്ത നിന്റെ സഹോദരിമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുംവളര്‍ന്നുവരുന്ന നിന്റെ കുഞ്ഞനുജത്തിമാര്‍ക്ക് റോള്‍മോഡലാകാനും നിന്റെ കലാലയ ജീവിതം പരിശുദ്ധിയുള്ളതാവണം..

ആഗോള കമ്പോളവത്ക്കരണത്തില്‍ വില്‍പനചരക്കായ് പെണ്‍ ശരീരത്തെ ദൃഷ്യവല്‍ക്കരിക്കപ്പെടുംബോള്‍ ശപിക്കപ്പെട്ട സാത്താന്റ പണികള്‍ ലഘൂകരിക്കപ്പെടുന്നു.!
കത്തിക്കാളുന്ന നരകാഗ്‌നിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സാത്താന്റൈ ചെയ്തികള്‍ തിരിച്ചറിഞ്ഞ് തൗബാ ചെയ്ത് നാഥനില്‍ അഭയംതേടി സോദരികളെ,നിങ്ങള്‍ സൂക്ഷിക്കുവിന്‍,സ്വശരീരത്തേയുംനിനക്ക് ജന്‍മംനല്‍കിയവരേയും....

തൊട്ടയല്‍പക്കത്ത് കല്യാണത്തലേന്ന് അന്യമതസ്തനോടൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടി ആമാതാപിതാക്കള്‍ക്ക് നല്‍കിയത് കടുത്തശിക്ഷതന്നെ..! ഇത്രയും ദയനീയമായ് ഒരുമകളും ഒരുമാതാപിതാക്കള്‍ക്കുംനാണക്കേട് വരുത്താതിരിക്കട്ടെ..!
വാര്‍ത്തകളിള്‍ പിടഞ്ഞുപോയ കരളിന്റെ രോധനം തുള്ളികളായ് ഇറ്റുവീണതില്‍ നിന്നും തൂലികയിലാക്കി വരച്ചുപോയതാണ് മുകളിലെ ചിത്രം....
സത്താര്‍ നാരമ്പാടി 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.