ചെന്നൈ: [www.malabarflash.com] അനാഥാലയത്തില്‍ കഴിഞ്ഞ പന്ത്രണ്ടുവയസുകാരന്‍ ഉറുമ്പുകടിയേറ്റു മരിച്ചു. ചെന്നൈ റോയപുരം ഡോണ്‍ബോസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞ സുധാകറാണ് കഴിഞ്ഞദിവസം രാത്രി ഉറുമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
ഗായകനെന്ന നിലയില്‍ ശ്രദ്ധപിടിച്ചുപറ്റിയ ബാലനാണ് മരിച്ച സുധാകരന്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും മിടുക്കനുമായിരുന്നു. സുധാകറിന്റെ അനിയന്‍ സുന്ദറും ഇതേ അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്.
മണികണ്ഠന്‍-അമുലു ദമ്പതികളുടെ മക്കളാണ് ഇവര്‍. ആക്രി പെറുക്കി ജീവിക്കുന്ന മണികണ്ഠനും അമുലുവും ഒരു ബാലാവകാശ സംഘടനയുടെ ഇടപെടലിനെത്തുടര്‍ന്ന് 2014-നാണ് കുട്ടികളെ ഡോണ്‍ബോസ്‌കോ അനാഥാലയത്തില്‍ ചേര്‍ത്തത്. കഴിഞ്ഞ നവവത്സര ദിനത്തിലാണ് മണികണ്ഠനും അമുലുവും കുട്ടികളെ കാണാന്‍ എത്തിയത്.
ഉറുമ്പുകടിയേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് അനാഥാലയ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

No comments:
Post a Comment