ജോധ്പൂര്‍: [www.malabarflash.com] ജനിച്ചു പതിനൊന്നു മാസം മാത്രം പ്രായമുള്ളപ്പോള്‍ വീട്ടുകാരും ബന്ധുക്കളും പറഞ്ഞുറപ്പിച്ച വിവാഹബന്ധം വേണ്ടെന്നു പറഞ്ഞതിന് പത്തൊമ്പതുകാരിക്ക് വിധിച്ചത് പതിനാറു ലക്ഷം പിഴയും നാട്ടില്‍നിന്നു ഭ്രഷ്ടും. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. വിവാഹത്തില്‍നിന്നു പിന്‍മാറാനുള്ള പെണ്‍കുട്ടിയുടെ തീരുമാനത്തെ പിന്തുണച്ച മാതാപിതാക്കളെയും നാട്ടില്‍നിന്നു പുറത്താക്കി.
ജോധ്പൂര്‍ ജില്ലയിലെ ലുനി താലൂക്കിലുള്ള രോഹിചാന്‍ ഖുര്‍ദ് ഗ്രാമത്തിലെ ശാന്താദേവി മേഘവാള്‍ ആണ് നാട്ടുപഞ്ചായത്തിന്റെ നീതിരഹിതമായ ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ശിക്ഷയ്‌ക്കെതിരേ നിയമസഹായം തേടാനാണ് ശാന്താദേവിയുടെയും മാതാപിതാക്കളുടെയും തീരുമാനം. പഠിക്കാനുള്ള ആഗ്രഹം മൂലമാണ് ഈ പ്രായത്തില്‍ വിവാഹം കഴിക്കേണ്ടെന്നു തീരുമാനിച്ചതെന്നും ശാന്താദേവി പറഞ്ഞു.
തന്റെ തീരുമാനം താന്‍ വിവാഹം ചെയ്യേണ്ടിയിരുന്ന കുടുംബത്തെ ചൊടിപ്പിച്ചെന്നും അവര്‍ നാട്ടുകോടതിയെ സമീപിക്കുകയായിരുന്നെന്നും ശാന്താദേവി ചൂണ്ടിക്കാട്ടി. വിവാഹത്തില്‍ പിന്‍മാറാനാവില്ലെന്ന് അവര്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ അവരുടെയൊന്നും സമ്മര്‍ദം താന്‍ വിലകല്‍പിച്ചില്ലെന്നും തീരുമാനവുമായി മൂന്നോട്ടു പോവുമെന്നും ശാന്താദേവി പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് തന്റെ വിവാഹം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ തീരുമാനിച്ചതാണെന്നു ശാന്താദേവി അറിഞ്ഞത്. പഠിക്കാനായിരുന്നു ശാന്താദേവിക്കു താല്‍പര്യം. ശാന്താദേവിയെ പഠിപ്പിക്കുന്നതിനോട് വരന്റെ കുടുംബത്തിനു താല്‍പര്യവുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ താന്‍ ബന്ധത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നു ശാന്താദേവി അറിയിക്കുകയായിരുന്നു.
മേസ്തിരിപ്പണിക്കാനായ പിതാവ് പദ്മറാം മകള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കുന്നുണ്ട്. കോളജ് വിദ്യാര്‍ഥിനിയായ ശാന്താദേവിയെ തുടര്‍ന്നു പഠിപ്പിക്കാന്‍ തന്നെയാണ് പദ്മറാമിന്റെ തീരുമാനം. അധ്യാപികയാകാനാണ് ശാന്താദേവിയുടെ ആഗ്രഹം. ഇത്തരത്തില്‍ കുട്ടിയായിരിക്കുമ്പോഴേ നിശ്ചയിക്കപ്പെട്ട വിവാഹങ്ങള്‍ മൂലം ഇഷ്ടമില്ലാത്ത ദാമ്പത്യങ്ങള്‍ തുടരേണ്ട അവസ്ഥയിലാണെന്നും ശാന്താദേവി പറഞ്ഞു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment