Latest News

സൗദിയില്‍ പിതാവിനെ കൊലപ്പെടുത്തിയ യുവാവിനെ ശിരഛേദം ചെയ്തു

റിയാദ്:[www.malabarflash.com] സൗദിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ ശിരഛേദം ചെയ്തു. സൗദി പ്രതിരോധ വകുപ്പാണു പിതാവിനെ കൊലപ്പെടുത്തിയ അബ്ദുള്ള അല്‍ ബലാവിയുടെ ശിക്ഷ നടപ്പിലാക്കിയത്.

ഇയാളോടൊപ്പം മയക്കുമരുന്നു കടത്തിയ അബ്ദുള്ള അല്‍ റുവാലിയുടെയും തലവെട്ടി ശിക്ഷ നടപ്പിലാക്കിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു. 2015-ല്‍ ഇതുവരെ 71 പേരെയാണ് സൗദിയില്‍ വിവിധ കുറ്റങ്ങള്‍ക്കു ശിരഛേദം ചെയ്തത്. കഴിഞ്ഞ വര്‍ഷം 87 പേരെയാണു വിവിധ കുറ്റങ്ങള്‍ക്കു ശിരഛേദം ചെയ്തത്.

ആംനിസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ശിക്ഷയുടെ ഭാഗമായി ശിരഛേദം ചെയ്ത് ആളുകളെ കൊലപ്പെടുത്തുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ശരിയത്ത് നിയമം അനുസരിച്ചുള്ള ശിക്ഷയാണു സൗദിയില്‍ മാനഭംഗം, കൊലപാതകം, കള്ളക്കടത്ത്, ലഹരിഉപയോഗം എന്നിവയ്ക്കു നല്‍കുന്നത്.
Keywords:Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.