Latest News

ടെക്‌സ്‌പൊ ഷോ-15 ലോഗോ പ്രകാശനം ചെയ്തു

മംഗലാപുരം: [www.malabarflash.com] മെയ് 8, 9 തിയ്യതികളില്‍ പി എ കോളേജില്‍ നടക്കുന്ന ടെക്‌സ്‌പൊ 2015 ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഷോയുടെ ലോഗോ പി എ കോളേജില്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ശരീഫ് പ്രകാശനം ചെയ്തു.

25ല്‍ പരം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ടെക്‌നീഷ്യന്മാരും മെക്കാനിക്കുമാരുമടക്കം അയ്യായിരം ഷോയില്‍ പങ്കെടുക്കും. ഓട്ടോമൊബൈല്‍ രംഗവുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പും സെമിനാറും പുതിയ ഡയഗനോസ്ടിക്‌സ് മെഷീനുകളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും മേളയില്‍ നടക്കും. 

പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടെ പുതിയ മോഡല്‍ കാറുകളും ബൈക്കുകളും വിന്റേജ് കാറുകളും പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനങ്ങള്‍ക്ക് പുറമേ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധരുമായി സംവദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. 

പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടെ പുതിയ മോഡല്‍ കാറുകള്‍ക്ക് സൗജന്യമായി ഓട്ടോ ഡയഗ്‌നോസ്റ്റിക്‌സ് സ്‌കാനിങ്ങ് ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റിലെ വിജയികള്‍ക്ക് 'ടെക്‌നൊവേഷന്‍' അവാര്‍ഡ് നല്‍കും. 

ഓട്ടോമൊബൈല്‍ ഡയഗ്‌നോസ്റ്റിക്‌സിലെ പ്രമുഖരായ ലോഞ്ച് (LAUNCH), കേന്‍ഡോര്‍ ഓട്ടോ ടെക് (CAT), പ്രമുഖ എണ്ണ നിര്‍മാതാക്കളായ മൊബില്‍1 (Mobil1) എന്നിവരായിരിക്കും ടെക്‌സ്‌പൊ2015ന്റെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍മാര്‍.
പി എ കോളേജ് എക്‌സികുട്ടീവ് ഡയറക്ടര്‍ പി എ അബ്ദുല്ല, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡൊ. റമീസ് എം. കെ, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഹനീഫ, കോളേജ് ലക്ചറര്‍മാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Manglore, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.