ദുബൈ:[www.malabarflash.com] സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി സഹായിക്കാന്‍ മുന്നോട്ട് വന്ന അല്‍ഫലാ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അബ്ബാസ് പറഞ്ഞു.
അല്‍ഫലാ ഫൗണ്ടേഷന്‍ ബാംഗ്‌ളൂര്‍, ദേര റഫീ ഹോട്ടലില്‍ സംഘടിപ്പിച്ച നാട്ടില്‍ നടക്കുന്ന റംസാന്‍ പ്രഭാഷണ, റിലീഫ് പ്രവര്‍ത്തനങ്ങളുടെ ബ്രോഷര്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാന കാലത്ത് സോഷ്യല്‍ മീഡിയകളുടെ കടന്നുകയററം സമൂഹത്തില്‍ വലിയ മാററങ്ങള്‍ ഉണ്ടാക്കുമ്പോഴും കരുണ വററാത്ത കുറേ ഹൃദയങ്ങള്‍ കൂട്ടായ്മയിലൂടെ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കടന്നു വരുന്നത് പ്രശംസനീയമാണെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു.
അല്‍ഫലാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂസുഫ് സുബയ്യക്കട്ട അധ്യക്ഷത വഹിച്ചു. ബ്രോഷര്‍ പ്രകാശനം വ്യവസായ പ്രമുഖന്‍ ബോസ്സ് കാദര്‍, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് നല്‍കി നിര്‍വ്വഹിച്ചു.
ജീവകാരുണ്യ രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ച വെച്ച ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലപ്ലിന് ഫൗണ്ടേഷന്റെ ഉപഹാരം അബ്ദുല്ല കാവുങ്ങല്‍, അബ്ദുല്ല സ്പീക് വിതരണം ചെയ്തു.
റഹ്മാന്‍ ഉദുമ, ഷുക്കൂര്‍ ഉടുമ്പുംതല, ഷബീര്‍ കീഴൂര്‍, ഇബ്രാഹിം മിഹ്‌റാജ, സത്താര്‍ ആലംപാടി, ഇസ്മായീല്‍ ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഖാദര്‍.കെ. നന്ദി പറഞ്ഞു,

No comments:
Post a Comment