കരിപ്പൂര്‍: [www.malabarflash.com] ഗള്‍ഫില്‍നിന്നെത്തിയ നാലു യാത്രക്കാരില്‍നിന്നു മൂന്നു കോടിയുടെ 11.4 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും(ഡിആര്‍ഐ) കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സംഘവും ചേര്‍ന്നു പിടികൂടി.
കണ്ണൂര്‍ കാരിയില്‍ മുഹമ്മദ് ഷംസീര്‍ (26), മൊറയൂര്‍ കുറുങ്ങാടന്‍ ശിഹാബുദീന്‍(26), കണ്ണൂര്‍ പിണറായി സ്റ്റാലിന്‍ ഹാഷിഷ് (34), കൂത്തുപറമ്പ് കണ്ണോത്ത് വളപ്പില്‍ നൗഷാദ് (33) എന്നിവരില്‍നിന്നാണ് 11.4 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.
രഹസ്യവിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നെത്തിയ ഡിആര്‍ഐ സംഘവും കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നാണു വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണക്കളളക്കടത്ത് കണ്ടെത്തിയത്.
രാവിലെ എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ നൗഷാദ് സ്പീക്കറിന്റെ ട്രാന്‍സ്‌ഫോര്‍മറിനകത്തു മെറ്റല്‍ ഷീറ്റുകളായാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇംഗ്ലീഷില്‍ ഇ എന്ന അക്ഷരത്തിന്റെ രുപത്തില്‍ സ്വര്‍ണമെന്നു സംശയിക്കാത്ത വിധത്തിലായിരുന്നു രൂപം മാറ്റി ഒളിപ്പിച്ചിരുന്നത്.1.775 കിലോഗ്രാം സ്വര്‍ണത്തിന് 48,74,571 രൂപ വില ലഭിക്കും. വിമാന ടിക്കറ്റിനു പാരിതോഷികമായാണു സ്വര്‍ണം കടത്തിയതെന്നു നൗഷാദ് ചോദ്യംചെയ്യലില്‍ പറഞ്ഞു.
വെളളിയാഴ്ച പുലര്‍ച്ചെ 5.20ന് എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ മുഹമ്മദ് ഷംസീര്‍, രാവിലെ 6.10 ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍നിന്നെത്തിയ ശിഹാബുദീന്‍, 7.5ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ ഹാഷിഷ് എന്നിവര്‍ എമര്‍ജന്‍സി ലാംപിനകത്താണു സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്.
ഷംസീറിന്റെ ബാഗില്‍ 26 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. 3.32 കിലോഗ്രാം തൂക്കം വരുന്ന ഇവയ്ക്ക് 83,22,840 രൂപ വില ലഭിക്കും. ശിഹാബുദീന്റെ ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സി ലാമ്പിനകത്തുനിന്ന് 30 സ്വര്‍ണ ബിസ്‌കറ്റുകളാണു കണെ്ടത്തിയത്. 87,50,070 രൂപ വില ലഭിക്കും. ഹാഷിഷിന്റെ ബാഗില്‍നിന്ന് 26 സ്വര്‍ണ ബിസ്‌കറ്റുകളാണു ലഭിച്ചത്. ഇതിനു 83,22,840 രൂപ വില മതിക്കും.
കൂത്തുപറമ്പ് സ്വദേശി യാഷിയ, കോഴിക്കോട് സ്വദേശി മെഹ്‌റൂഫ് എന്നിവര്‍ക്കു വേണ്ടിയാണു മൂന്നു പേരും സ്വര്‍ണം കടത്തിയതെന്ന് ഇവര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. കരിപ്പൂരില്‍നിന്നു പുറത്തിറങ്ങിയാല്‍ സ്വന്തമായി ടാക്‌സി വിളിച്ചു കോഴിക്കോട്ടേക്ക് എത്താനായിരുന്നു മൂന്നുപേരോടും നിര്‍ദേശിച്ചിരുന്നത്.
കോഴിക്കോട് ബൈപാസില്‍ വെച്ചോ റെയില്‍വേ സ്റ്റേഷനില്‍ വെച്ചോ സ്വര്‍ണം യാഷിയ, മെഹ്‌റൂഫ് എന്നിവരുടെ ആളുകള്‍ വാങ്ങുമെന്നാണു പറഞ്ഞിരുന്നത്. ഇതിനു പാരിതോഷികമായി ഓരോരുത്തര്‍ക്കും 30,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആറു മാസത്തിനിടെ ഗള്‍ഫിലേക്കു പോയവരായിരുന്നു പിടിയിലായ നാലു പേരും.
കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വേട്ടയാണിത്. നേരത്തെ 17.5 കിലോഗ്രാം സ്വര്‍ണം കണെ്ടത്തിയിരുന്നു. സ്വര്‍ണക്കളളക്കടത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുകയാണ്. കഴിഞ്ഞ 24നു എത്തിയ യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണമാണു പിടികൂടിയിരുന്നത്. ഇയാള്‍ക്കു സ്വര്‍ണം കൊണ്ടുവന്നതിന്റെ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണു സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കളളക്കടത്തില്‍ പിടിയിലാകുന്നതു കാരിയര്‍മാര്‍ മാത്രമാണ്. ദുബായ് കേന്ദ്രീകരിച്ചുളള സ്വര്‍ണക്കളളക്കടത്ത് ലോബിക്കു കാരിയര്‍മാരെ എത്തിച്ചു നല്‍കാനും സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
update

No comments:
Post a Comment