Latest News

എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മണല്‍ മാഫിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: [www.malabarflash.com] കണ്ണൂര്‍ പരിയാരത്ത് മണല്‍ കടത്തു തടയുന്നതിനിടെ എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മണല്‍മാഫിയ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. തിരുവെട്ടൂര്‍ സ്വദേശികളായ റാഷിദ്, ഷുക്കൂര്‍ എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതി ലത്തീഫിന്റെ സുഹൃത്തുക്കളാണിവര്‍. ലത്തീഫ് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

മണല്‍മാഫിയ സംഘത്തെ പിന്തുടര്‍ന്ന പരിയാരം എസ്‌ഐ കെ.എന്‍ രാജനെയാണ് സംഘം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ എസ്‌ഐയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മണല്‍ലോറിയെ പിന്തുടര്‍ന്ന് വാഹനത്തിലേയ്ക്ക് ചാടിക്കയറിയ എസ്‌ഐയെ ലോറിയില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.