Latest News

സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി വെള്ളക്കെട്ടില്‍ വീണു മരിച്ചു

തലശ്ശേരി: [www.malabarflash.com] സുഹൃത്തുക്കൊള്‍ക്കൊപ്പം വിനോദയാത്രയ്ക്കുപോയ യുവാവ് സെല്‍ഫി എടുക്കുന്നതിനിടയില്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. തലശേരി പിലാക്കൂല്‍ സജീര്‍ മന്‍സിലില്‍ യൂസഫ്‌ - റസിയ ദമ്പതികളുടെ മകന്‍ വി.പി. സജീറാണ് (22) മരിച്ചത്.

ബല്‍ഗോള ബലമുറിയില്‍ മൈസൂര്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ സജീര്‍ വെള്ളക്കെട്ടിനോട് ചേര്‍ന്നുനിന്നു സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ നാട്ടുകാരുടെ സഹായം തേടിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. പിന്നീട് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ചുഴിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കെആര്‍എസ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം സെയ്ദാര്‍പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. സജീറും സുഹൃത്തുക്കളായ സെയ്ദാര്‍പള്ളിയിലെ അഫ്‌സല്‍, പൂവളപ്പ് തെരുവിലെ ഇജാസ്, ചക്കരക്കല്ല് സ്വദേശികളായ ഷുഹൈല്‍, റിസ്‌വാന്‍ എന്നിവര്‍ ശനിയാഴ്ച രാത്രിയാണു വിനോദയാത്രയ്ക്കു പോയത്. ആദ്യം ഊട്ടിയിലേക്കുപോയ സംഘം ഞായറാഴ്ച ഉച്ചയോടെയാണ് മൈസൂരുവില്‍ എത്തിയത്.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.