കാസര്‍കോട്: [www.malabarflash.com] സ്കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്കൂളില്‍ വെച്ചു നടത്താന്‍ ജില്ലാതല മോണിറ്ററിംഗ് സമിതി തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ. സുജാത, ഡി.ഡി.ഇ. സി.രാഘവന്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. കൃഷ്ണകുമാര്‍, ആര്.എം.എസ്.എ. ജില്ലാ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ രാമചന്ദ്രന്, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം. ബാലന്, പ്രോഗ്രാം ഓഫീസര്‍ യതീഷ്കുമാര് റൈ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment