Latest News

മുസ്ലിം വിദ്യാര്‍ഥിനിയോട് പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ച സ്കൂള്‍ അധികൃതര്‍ക്ക് പിഴ

കോപന്‍ഹേഗന്‍: [www.malabarflash.com] മുസ്ലിം വിദ്യാര്‍ഥിനിയെ നിര്‍ബന്ധിപ്പിച്ച് പന്നിമാംസം കഴിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്ക് ഡെന്‍മാര്‍ക് ഹൈകോടതി പിഴ ചുമത്തി. ഹോല്‍സ്റ്റെര്‍ബോ നഗരത്തിലെ ഒരു ഷെഫ് സ്കൂളിലാണ് സംഭവം.

24കാരിയായ വിദ്യാര്‍ഥിനിയോട് വൈനും പന്നിമാംസവും ഉപയോഗിച്ചുള്ള ഭക്ഷണം തയാറാക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് അത് രുചിച്ചുനോക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവത്രെ. തുടര്‍ന്ന്, പ്രാദേശിക കോടതിയില്‍ മതപരമായ വിവേചനത്തിനിരയായെന്ന് കാണിച്ച് യുവതി കേസ് ഫയല്‍ചെയ്തു. തുടര്‍ന്നും പന്നിമാംസം ഭക്ഷിക്കേണ്ടി വരുമെന്ന് ഭയന്ന് അവര്‍ സ്കൂള്‍ പഠനം അവസാനിപ്പിക്കുകയും ചെയ്തു. 

പഠനത്തിന്‍െറ ഭാഗമായി തന്നെയാണ് അവരോട് ഭക്ഷണം രുചിച്ചു നോക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചതെങ്കിലും കോടതി ഈ വാദം തള്ളി 70,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. വിധിക്കെതിരെ സ്കൂള്‍ അധികൃതര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് പരിഗണിച്ച കോടതി കീഴ് കോടതി വിധി ശരിവെച്ചെങ്കിലും നഷ്ടപരിഹാര തുക 6000 ഡോളറായി കുറച്ചു.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.