Latest News

പൂച്ചക്കാട് കള്‍വര്‍ട്ട് കുഴിയില്‍ കാര്‍ തലകീഴായി മറിഞ്ഞു; തെക്കിലില്‍ ഓട്ടത്തിനിടയില്‍ ലോറിയുടെ മുന്‍ഭാഗം ഉയര്‍ന്നു

പള്ളിക്കര: [www.malabarflash.com] റോഡപകടങ്ങള്‍ക്ക് പല വഴികള്‍, പല രീതികള്‍. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പൂച്ചക്കാട് കെ എസ് ടി പി റോഡിന് വേണ്ടി പണിയുന്ന കള്‍വര്‍ട്ട് കുഴിയില്‍ തലകീഴായി മറിഞ്ഞു.

കള്‍വര്‍ട്ട് കോണ്‍ക്രീറ്റിന് വേണ്ടി സെറ്റ് ചെയ്ത കമ്പി കെ എല്‍ 59 ജെ 6666 നമ്പര്‍ കാറിനുള്ളിലേക്ക് തുളഞ്ഞു കയറി. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.
പയ്യന്നൂര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. റോഡിന് കുറുകെ കള്‍വര്‍ട്ട് പണിയുന്നിടത്ത് സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡ് പിന്നീട് ആരോ എടുത്ത് കളഞ്ഞു. ഇരുട്ട് പരന്ന സമയത്ത് റോഡിന് കുറുകെയുള്ള ഈ കള്‍വര്‍ട്ട് ആരുടെയും ശ്രദ്ധയില്‍ പെട്ടെന്ന് പതിയാന്‍ സാധ്യത വിരളമാണ്.

തെക്കില്‍ വളവില്‍ റോഡ് കയറ്റത്തില്‍ തിങ്കളാഴ്ച രാത്രി നടക്കുമായിരുന്ന വന്‍ ദുരന്തം ഭാഗ്യം കൊണ്ട് മാത്രമാണ് ഒഴിവായത്. മരത്തടി വഹിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കര്‍ണ്ണാടക രജിസ്‌ട്രേഷനുള്ള ലോറിയുടെ മുന്‍ഭാഗം തെക്കില്‍ വളവില്‍ റോഡ് കയറ്റത്തില്‍ പൊടുന്നനെ ഉയര്‍ന്നു. അമിത ഭാരമാണ് ഇതിനിടയാക്കിയത്.
ഒടുവില്‍ ലോറിയുടെ മുന്‍ഭാഗം പതിയെ പതിയെ റോഡിലേക്ക് അമര്‍ന്നു. ആര്‍ക്കും പരിക്കില്ല. ലോറിയുടെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു.

Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.