Latest News

എറണാകുളത്ത് ബൈക്ക് മോഷണം ഉദുമയിലെ യുവാവ് പിടിയില്‍

ഉദുമ: [www.malabarflash.com]എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്ന് മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച് കാസര്‍കോട്ടേക്ക് കടന്ന ഉദുമയിലെ യുവാവ് പിടിയില്‍.
ഉദുമ ബാര മീത്തല്‍ മാങ്ങാട്ടെ ഷഹാന മന്‍സിലില്‍ അബ്ദുള്‍ മാലിക്കാ(18)ണ് തൃപ്പൂണിത്തറയില്‍ പോലീസ് പിടിയിലായത്.

തൃപ്പൂണിത്തറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ കുരീക്കല്‍ വീട്ടില്‍ ജോബി വര്‍ഗ്ഗീസിന്റെ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചത് അബ്ദുള്‍ മാലിക്കാണെന്ന് പോലീസ് കണ്ടെത്തി.
തൃപ്പൂണിത്തറയില്‍ ഒരു കടയില്‍ ജോലി നോക്കുന്നതിനിടെ സ്ഥല പരിചയം മുതലെടുത്ത് മാര്‍ച്ച് 28 ന് ബൈക്ക് മോഷ്ടിച്ച് മാലിക്ക് കടന്ന് കളയുകയായിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.