Latest News

മഹല്ല് നേതൃപഠനക്യാമ്പ് പ്രവര്‍ത്തന രംഗത്ത് പുത്തനുണര്‍വ്വായി

കാഞ്ഞങ്ങാട്: [www.malabarflash.com] കാഞ്ഞങ്ങാട് മണ്ഡലം സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് നേതൃസംഗമവും പ്രീമാരിറ്റല്‍ കോഴ്‌സ് മണ്ഡലതല പ്രഖ്യാപനവും പ്രവര്‍ത്തനരംഗത്ത് പുത്തനുണര്‍വ്വായി.

പുതിയകോട്ട മഖാം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് കാസര്‍കോട് ജില്ലാ എസ്.എം.എഫ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാറപ്പള്ളി അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. 

അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സിറാജുദ്ധീന്‍ ദാരിമി കക്കാട് ക്ലാസ്സെടുത്തു. കാഞ്ഞങ്ങാട് മണ്ഡലതല പ്രീമാരിറ്റല്‍ കോഴ്‌സ് പ്രഖ്യാപനം മെട്രോ മുഹമ്മദ്ഹാജി നിര്‍വ്വഹിച്ചു.
കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, എം.എ.റഹ്മാന്‍ മുട്ടുന്തല, ഇബ്രാഹിം മുണ്ട്യത്തടുക്ക, കെ.ബി.കുട്ടിഹാജി, ഒടയംചാല്‍ ഇബ്രാഹിംഹാജി, മസാഫി മുഹമ്മദ്ഹാജി, കെ.യു.ദാവൂദ്ഹാജി, മുസ്തഫ തായന്നൂര്‍, താജുദ്ധീന്‍ കമ്മാടം, അബ്ദുല്ല മടിക്കൈ, മുഹമ്മദ്കുഞ്ഞി ബദ്‌രിയ, മുബാറക് ഹസെനാര്‍ഹാജി, സി.എം.ഖാദര്‍ഹാജി, തെരുവത്ത് മൂസഹാജി, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ന്യൂനപക്ഷ സമിതി ട്രഷററായി നിയമിതനായ മെട്രോ മുഹമ്മദ്ഹാജിക്ക് എസ്.എം.എഫ് കാഞ്ഞങ്ങാട് മണ്ഡലത്തിന് വേണ്ടി ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.