Latest News

ലോറിയിടിച്ച് അമ്പത്തഞ്ചുകാരന്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: [www.malabarflash.com] റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അമ്പത്തിയഞ്ചുകാരന്‍ ലോറിതട്ടി മരണപ്പെട്ടു. പുതുക്കൈ മോനാച്ചയിലെ ബമ്മണക്കോടന്‍ വീട്ടില്‍ തമ്പാനാണ് (55) അപകടത്തില്‍ മരിച്ചത്.

വെളളിയാഴ്ച രാത്രി 7 മണിയോടെ ആറങ്ങാടിപറമ്പത്ത് ഹോട്ടലിന് സമീപത്താണ് അപകടമുണ്ടായത്. കൂലിതൊഴി ലാളിയായ തമ്പാന്‍ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മാവുങ്കാലില്‍ നിന്നും നീലേശ്വരം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്ന കെ എല്‍ 59 9092നമ്പര്‍ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തമ്പാനെ ലോറിഡ്രൈവറും ക്ലീനറും ചേര്‍ന്ന് ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഉപ്പളയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
തമ്പാന്‍ സഹോദരന്‍ രാമചന്ദ്രനോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.
വെളളിയാഴ്ച ആറങ്ങാടിയിലായിരുന്നു തമ്പാന്‍ കൂലിവേലക്ക് പോയത്. പണികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകും വഴിയാണ് തമ്പാനെ മരണം തട്ടിയെടുത്തത്.
ചന്ദ്രാവതിയാണ് ഭാര്യ. മക്കള്‍: നിധീഷ്, നിജേഷ്(രണ്ട് പേരും ഗള്‍ഫ്) മരുമകള്‍: സുചിത്ര. സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുബ്രഹ്മണ്യന്‍, സുധാകരന്‍.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.