Latest News

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രതിഷേധം; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

കോഴിക്കോട്: [www.malabarflash.com] സ്വകാര്യ പരിപാടിക്ക് എത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ കാറിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. കോഴിക്കോടിനടുത്ത് നരിക്കുനി അങ്ങാടിയിലാണ് സംഭവം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മന്ത്രിക്കു നേരെ പ്രതിഷേധിച്ചത്.

നരിക്കുനിയില്‍ സ്വകാര്യ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. സ്വകാര്യ പരിപാടിയായതിനാല്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് ഇടതു യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.


പോവുന്ന വഴിയില്‍ മന്ത്രി വാഹനത്തിനു നേര്‍ക്ക് വടി കൊണ്ടും മറ്റും അടിച്ചിരുന്നു. തിരിച്ചു വരുന്ന വഴി മന്ത്രി വാഹനം മിനിറ്റുകളോളം നരിക്കുനി അങ്ങാടിയില്‍ തടഞ്ഞു. കല്ലു കൊണ്ടും മറ്റും കാറിന്റെ ചില്ലിന് ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍, മന്ത്രിക്ക് പരിക്കൊന്നുമില്ല. സംഭവത്തിനു ശേഷം അതേ വണ്ടിയില്‍ മന്ത്രി മലപ്പുറത്തിന് തിരിച്ചുപോയി.

സംഭവവുമായി ബന്ധപ്പെട്ട് പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (19), നരിക്കുനി കൂടത്താന്‍കണ്ടിയില്‍ അഭിജിത് (19), കണ്ണങ്കര നടുക്കണ്ടിയില്‍ ഫാസില്‍ (21), നരിക്കുനി മഠത്തില്‍ നവാസ് (18), പുതിയോട്ടില്‍ വിവേക് (21), കക്കോടി കിഴക്കയില്‍താഴത്ത് അക്ഷയ് (19) എന്നിവരെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.