Latest News

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന കൊടിമര ജാഥ ചീമേനിയില്‍ നിന്നും പ്രയാണമാരംഭിച്ചു

തൃക്കരിപ്പൂര്‍: [www.malabarflash.com] മതേതര ഭാരതത്തിന് യുവ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് വച്ച് മെയ് 24 ഞായറാഴ്ച മുതല്‍ 27 വരെ നടക്കുന്ന യൂത്ത് സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം വഹിച്ചുള്ള ജാഥ ചീമേനി രക്തസാക്ഷി നഗരിയില്‍ നിന്നും പ്രയാണമാരംഭിച്ചു. 

കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.ടി സിദ്ദീഖില്‍ നിന്നും ജാഥാ നായകരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുമായ എം പി ആദം മുല്‍സി, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി . ഉദ്ഘാടന ചടങ്ങില്‍ സാജിദ് മൗവ്വല്‍ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡണ്ടും ജില്ലാ തല സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. സി കെ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. 

ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കരിമ്പില്‍ കൃഷ്ണന്‍, പി കെ ഫൈസല്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ വിനോദ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലി മെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ.ശ്രീജിത്ത് മാടക്കല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, കെ എസ് യു ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ ബാലന്‍, ടി വി കുഞ്ഞിരാമന്‍, വൈ എം സി ചന്ദ്രശേഖരന്‍, പി കുമാരന്‍, പ്രഭാകരന്‍,മഹിളാ കോണ്‍ഗ്രസ് നേതാവ് എം രാധ, കാര്‍ത്തികേയന്‍ ഇരിയ, എം രജീഷ് ബാബു,ലതീഷ് എന്നിവര്‍ സംസാരിച്ചു. 

നൂറുകണക്കിന് ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടികളോടെ ജില്ലാ അതിര്‍ത്തിയായ അണൂരില്‍ എത്തിയ ജാഥയെ കണ്ണൂര്‍ ജില്ലയിലെ നേതാക്കള്‍ ചേര്‍ന്ന് 
സ്വീകരിച്ചു.

Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.