Latest News

യു.ഡി.എഫ് ഉത്തര മേഖലാ ജാഥയെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങി

കാഞ്ഞങ്ങാട്: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജന ക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും, കേന്ദ്ര സര്‍ക്കാറി ന്റെ ജനദ്രോഹ നടപടികള്‍ക്കും, യു.ഡി.എഫ് സര്‍ക്കാറിനെതിരെ എല്‍.ഡി.എഫ് നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങള്‍ക്കുമെതിരെ കെ.പി.എ മജീദ് നയിക്കുന്ന ഉത്തര മേഖലാ ജാഥയ്ക്ക് തിങ്കളാഴ്ച രാവിലെ 10ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ സ്വീകരണം നല്‍കും. 

ജെ.ഡി.യു നേതാവ് വി കുഞ്ഞാലി, കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ഉപനായകര്‍. യു.ഡി.എഫ് നേതാക്കളായ അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി എം.എല്‍.എ, തോമസ് ചാഴിക്കാടന്‍, കെ.പി രാജേന്ദ്രന്‍, അഡ്വ. കെ.എ ഫിലിപ്പ്, സി.എ അജീര്‍, സു രേഷ് ബാബു എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍.
യു.ഡി.എഫിലെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കും. ജാഥ നായകരെയും ഉപ നായകന്മാരെയും യു.ഡി.എഫ് വിവിധ ഘടകങ്ങള്‍ നോട്ടുമാലകളും ഷാളുകളും അര്‍പ്പിക്കും.

സ്വീകരണ സമ്മേളനം വന്‍ വിജയമാക്കണമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ. എം.സി ജോസ്, സി മുഹമ്മദ് കുഞ്ഞി, മൈക്കിള്‍ പൂവത്താന്‍, അഡ്വ. കെ കെ നാരായണന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.