Latest News

കോപ്പിയടി: ഐ.ജി ടി.ജെ ജോസ് പിടിയില്‍

കൊച്ചി:[www.malabarflash.com] എം.ജി സര്‍വകലാശാലയുടെ എല്‍.എല്‍.എം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശ്ശൂര്‍ റേഞ്ച് ഐ.ജി ടി.ജെ ജോസിനെ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിട്ടു. കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടന്ന എല്‍.എല്‍.എം ഇപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം.

രാവിലെ പത്തുമണിക്കാണ് ഐ.ജിയുടെ പക്കല്‍ പരീക്ഷ ഇന്‍വിജിലേറ്റര്‍ ഗൈഡില്‍ നിന്നുള്ള പേജുകള്‍ കണ്ടെത്തിയത്. പിടിയിലാകുന്ന സമയത്ത് ഇന്‍വിജിലേറ്റര്‍ക്ക് അത് ഐ.ജിയാണെന്ന് അറിയില്ലായിരുന്നു. ഇന്‍വിജിലേറ്റര്‍ ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ഡപ്യൂട്ടി രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. നാളത്തെ പരീക്ഷ എഴുതാന്‍ ടി.ജെ ജോസിനെ അനുവദിക്കില്ലെന്ന് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിട്ടുണ്ട്.

ആരോപണം നിഷേധിച്ച ഐ.ജി ടി.ജെ ജോസ് തന്നെ ആരും കോപ്പിയടിച്ചതിന് പിടിച്ചിട്ടില്ലെന്നും നാളെയും പരീക്ഷ എഴുതുമെന്നും വ്യക്തമാക്കി.

എന്നാല്‍ പരീക്ഷയില്‍ കോപ്പിയടിച്ചത് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി ടി.ജെ ജോസ് തന്നെയാണെന്ന് ഡി.ജി.പി ബാലസുബ്രഹമണ്യം സ്ഥിരീകരിച്ചു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഐ.ജിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.