കാഞ്ഞങ്ങാട്: [www.malabarflash.com] അത്യുത്തര കേരളത്തിലെ അനുഷ്ഠാന കലാരൂപമായ പൂരക്കളിക്ക് നിരവധി പണിക്കന്മാരെയും സംസ്കൃത പണ്ഡിതരെയും സംഭാവനചെയ്ത കാഞ്ഞങ്ങാട് സൗത്തിലെ കുഞ്ഞിവീട് തറവാട് സംരക്ഷണമില്ലാതെ നശിക്കുന്നു.
കാഞ്ഞങ്ങാടിന് അക്ഷരവെളിച്ചം പകര്‍ന്ന കുഞ്ഞുവീട്ടില്‍ കണ്ണെനെഴുത്തച്ചന്റെ തറവാട് ഭവനം കൂടിയാണിത്. ഭിത്തികളില്‍ കാടുപടര്‍ന്ന് നാശത്തിന്റെ വക്കിലാണ്. ഭവനത്തിന്റെ ശേഷിപ്പുകള്‍ക്കിടയില്‍ കാണുന്ന കൊട്ടിലും പൊട്ടന്‍ തെയ്യത്തിന്റെ പതിയുടെ ശേഷിപ്പും പോയകാലത്തിന്റെ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നു.
നെല്ലിക്കാത്തുരുത്തി നിലമംഗലം കഴകത്തിലെ പ്രാധാന ആചാരമായ കൊടക്കാരനച്ഛന്‍ സ്ഥാനം കുഞ്ഞിവീട് തവറാട്ടുകാര്‍ക്കുള്ളതാണ്. 43 വര്‍ഷം മുമ്പ് ഇവിടെ എല്ലാവര്‍ഷവും തറവാട്ടുകാര്‍ തെയ്യം കെട്ടിയാടിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒന്നരയേക്കറോളം വരുന്ന തറവാട് ഭൂമിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറുമുണ്ട്.
No comments:
Post a Comment