Latest News

ഷാഹുല്‍ ഹമീദ് വധം: ഒരു പ്രതികൂടി വലയില്‍

ഉദുമ: [www.malabarflash.com] സഹോദരനോടൊപ്പം മരണ വീട്ടിലേക്ക് പേകുമ്പോള്‍ പളളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന അബൂബക്കറിന്റെ മകന്‍ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് വലയിലായതായി സൂചന. 

ഈ കേസില്‍ പാക്യാര സ്വദേശികളായ റഈസ് (24), ഖാഉ എന്ന ഇര്‍ഷാദ് (22) എന്നിവെര നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ പ്രധാന പ്രതി പാക്യാര സ്വദേശിയായ ഓട്ടേ ഡ്രൈവറാണ് വലയിലായത്. വ്യാഴാഴ്ച രാവിലെയാണ് ബേക്കല്‍ പോലീസ് വലയിലാക്കിയത്.
കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ആറു പ്രതികള്‍ക്കായി ഹോസ്ദുര്‍ഗ് സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം കേരളത്തിനകത്തും പുറത്തും വ്യാപകമായ തിരിച്ചില്‍ നടത്തുന്നതിനിടയിലാണ് മുഖ്യ പ്രതി കുടുങ്ങിയത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് പാക്യാരയിലും പരിസരങ്ങളുിലുമുളള നിരവധി യുവാക്കളെ പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും കൊലപാതകത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളാണ് ലഭിച്ചത്.

അതേ സമയം റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച വൈകുന്നേരം നടക്കും. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റാണ് ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.

മെയ് 12ന് രാത്രി 1 മണിയോടെ ഉദുമ പടിഞ്ഞാറിലെ ബന്ധു മരിച്ച വിവരമറിഞ്ഞ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളിനടുത്ത് വച്ച് എട്ടംഗ സംഘം ഷാഹുലിനെയും സഹോദരനേയും തടഞ്ഞു നിര്‍ത്തി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഷാഹുല്‍ ഹമീദ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.