Latest News

നാദിയയിലെ ശുചിത്വ പദ്ധതിക്ക് കോഴിക്കോട് മുന്‍ കലക്ടര്‍ പി.ബി സലീമിന് യു.എന്‍ അവാര്‍ഡ്‌

നാദിയ: [www.malabarflash.com] ബംഗാളിലെ നാദിയ ജില്ലയെ ശുചിത്വപാതയിലേക്ക് നയിച്ച കളക്ടര്‍ പി.ബി സലീമിന് യു.എന്‍ അവാര്‍ഡ്. ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡാണ് പി.ബി സലിമിന് ശുചിത്വപദ്ധതിയുടെ പേരില്‍ ലഭിക്കുന്നത്. 

'എല്ലാവര്‍ക്കും ശൗചാലയം' എന്ന പദ്ധതിയിലൂടെയാണ് ശുചിത്വത്തിന്റെ വഴിയിലേക്ക് ജനങ്ങളെ കളക്ടര്‍ നയിച്ചത്. ഒന്നരവര്‍ഷക്കാലം കൊണ്ട് നാല് ലക്ഷത്തോളം ശൗചാലയങ്ങളാണ് പദ്ധതിയുടെ ഭാഗമായി നാദിയയില്‍ നിര്‍മ്മിച്ചുനല്‍കിയത്. നിര്‍മ്മല്‍ ഭാരത് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണ വസ്തുക്കള്‍ വാങ്ങിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ഗ്രാമങ്ങളിലെ സ്ത്രീകളെ ഉപയോഗിച്ചുമാണ് നാല് ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചത്.

ഇന്ത്യയില്‍ നിന്ന് അവാര്‍ഡിന് പരിഗണിച്ച ഏക പദ്ധതിയും ഇതായിരുന്നു. 187 രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിച്ച പദ്ധതികളുടെ അപേക്ഷകളില്‍ നിന്നാണ് സലിം നടപ്പിലാക്കിയ പദ്ധതി അവാര്‍ഡിന് അര്‍ഹമായത്. ജൂണ്‍ 26ന് ഐക്യരാഷ്ട്ര സഭ ദിനത്തോട് അനുബന്ധിച്ച് കൊളംബിയയില്‍ നടക്കുന്ന ചടങ്ങില്‍ സെക്രട്ടറി ജനറല്‍ അവാര്‍ഡ് വിതരണം ചെയ്യും.

2009 മുതല്‍ കോഴിക്കോട് കളക്ടറായിരുന്ന പി.ബി സലിം 2012 ലാണ് ബംഗാള്‍ കേഡറിലേക്ക് പോയത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.