Latest News

ശ്രീശാന്തിന് പെണ്‍കുഞ്ഞ്; ലോകത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്ന് ട്വീറ്റ്‌

കൊച്ചി: [www.malabarflash.com] ക്രിക്കറ്റ് താരം ശ്രീശാന്ത് അച്ഛനായി. ട്വിറ്ററിലൂടെയാണ് സന്തോഷവാര്‍ത്ത ശ്രീശാന്ത് പങ്കുവച്ചത്. തനിക്കും ഭുവനേശ്വരി കുമാരിക്കും ഒരു കുഞ്ഞുണ്ടായത് ലോകത്തെ ഏറ്റവും മനോഹരമായ അനുഭവമായി തോന്നുന്നുവെന്നാണ് ശ്രീശാന്ത് സന്തോഷം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. കഠിനകാലങ്ങളിലടക്കം പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഐപില്‍ കോഴക്കേസില്‍ കുടുങ്ങിയ ശ്രീശാന്തിനെതിരായ കേസില്‍ അടുത്തയാഴ്ച വിധി പ്രസ്താവിക്കാനിരിക്കേയാണ് ശ്രീശാന്ത് അച്ഛനാകുന്നത്. ഐപിഎല്‍ കോഴക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമായിരുന്നു രാജസ്ഥാനിലെ ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയുമായി ശ്രീശാന്തിന്റെ വിവാഹം.

Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.