Latest News

മുസ്ലിം ആയതുകൊണ്ടാണ് സല്‍മാന് ജാമ്യം കിട്ടിയതെന്ന് സാധ്വി പ്രാചി എംപി

ന്യൂഡല്‍ഹി: [www.malabarflash.com] മുസ്ലിം ആയതുകൊണ്ടാണ് കാറിടിപ്പിച്ചുകൊലപ്പെടുത്തല്‍ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചതെന്ന് സാധ്വി പ്രാചി എംപി. സല്‍മാന്‍ മുസ്ലിം അല്ലായിരുന്നെങ്കില്‍ മരണപ്പെട്ട പാവങ്ങള്‍ക്കു നീതി ലഭിക്കുമായിരുന്നു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന സാധ്വി പ്രജ്ഞയെ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തെരുവില്‍ ജീവിക്കുന്നവരെ അധിക്ഷേപിച്ചു ട്വീറ്റ് ചെയ്ത ഗായകന്‍ അഭിജീത്തിനെ അറസ്റ്റ് ചെയ്യണമെന്നും സാധ്വി പ്രാചി പറഞ്ഞു.

നേരത്തേ, ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നു പറഞ്ഞ് സാധ്വി പ്രാചി വിവാദത്തിലായിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ താന്‍ പറഞ്ഞതു ശരിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍. നാലിലധികം കുട്ടികള്‍ക്കു ജന്മം നല്‍കുന്നവര്‍ക്കു സമ്മാനം നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് കാറിടിച്ചു തെരുവില്‍ കിടന്നുറങ്ങിയ ഒരാള്‍ മരിച്ചകേസില്‍ സല്‍മാന്‍ ഖാന് വിധിച്ച അഞ്ചുവര്‍ഷത്തെ തടവു ശിക്ഷ ബോംബെ ഹൈക്കോടതി മരവിപ്പിച്ചത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.