Latest News

മധ്യപ്രദേശില്‍ ബസിന് തീപ്പിടിച്ച് 35 പേര്‍ വെന്തുമരിച്ചു

ഭോപ്പാല്‍: [www.malabarflash.com]മധ്യപ്രദേശിലെ പന്നയില്‍ സ്വകാര്യ ബസിന് തീപ്പിടിച്ച് 35 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാലില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ പന്ന ജില്ലയിലെ പാണ്ഡവ് വെള്ളച്ചാട്ടത്തിന് സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഛത്താര്‍പുരില്‍ നിന്നും പന്നയിലേക്ക് പോവുകയായിരുന്നു ബസ്.

നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് വലിയ സ്‌ഫോടനത്തോടെ കത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.