Latest News

മൊഴിചൊല്ലപ്പെട്ട ഭാര്യക്ക് ഭര്‍ത്താവ് ഒരു ലക്ഷം നഷ്ടപരിഹാരവും ചെലവിനും നല്‍കാന്‍ വിധി

കാഞ്ഞങ്ങാട്: [www.malabarflash.com] മൊഴിചൊല്ലപ്പെട്ട ഭാര്യക്ക് കൂലിതൊഴിലാളിയായ ഭര്‍ത്താവ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ചെലവിനും നല്‍കാന്‍ കോടതി വിധിച്ചു. കാസര്‍കോട് കൊല്ലംപാടിയിലെ മുഹമ്മദ് ജദീദിന്റെ മകള്‍ ഫാത്തിമത്ത് ഫൗസിയക്ക് (23) ഭര്‍ത്താവ് പള്ളിക്കര പൂച്ചക്കാട്ടെ ഫൈസല്‍ അലി (30) ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 1500 രൂപാ വീതം ചെലവിനും നല്‍കാനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.
മകന്‍ സഫറുദ്ദീന്‍ പ്രതിമാസം 1750 രൂപയും ഫൈസല്‍ അലി ചെലവിന് നല്‍കണം. 

2008 ലാണ് ഫൈസല്‍ അലി ഫാത്തിമത്ത് ഫൗസിയയെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ 75000 രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നുവെന്നും സ്ത്രീധനം ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ പേരില്‍ ഫൈസല്‍ ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് തന്നെ ഫൈസല്‍ മൊഴിചൊല്ലിയെന്നും തനിക്കും കുട്ടിക്കും ചെലവിന് നല്‍കുന്നില്ലെന്നുമാണ് ഫാത്തിമത്ത് ഫൗസിയയുടെ ഹരജിയില്‍ വ്യക്തമാക്കിയത്. 

ഇതിനുമുമ്പ് ഫൗസിയ കാസര്‍കോട് കുടുംബ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഫൗസിയയ്ക്ക് ഫൈ സല്‍ അലി പ്രതിമാസം 1500 രൂപയും കുട്ടിക്ക് 750 രൂപയും ചെലവിന് നല്‍കാന്‍ വിധിച്ചിരുന്നു.തുക കൂടുതല്‍ ലഭിക്കുന്നതിനുവേണ്ടി ഫൗസിയ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്. 

എന്നാല്‍ കൂലിതൊഴി ലാളിയായ തനിക്ക് ഭീമമായ നഷ്ടപരിഹാരവും ചെലവിനും നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും വിധിക്കെതിരെ ജില്ലാകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഫൗസിയയുടെ പരാതിയില്‍ സൂചിപ്പിച്ചതുപോലെ 50 പവന്‍ സ്വര്‍ണ്ണവും 75000 രൂപയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഫൈസല്‍ അലി പറയുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.