Latest News

ഗള്‍ഫിലേക്ക് പോകാനുള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

ഉദുമ: [www.malabarflash.com] ഗള്‍ഫിലേക്ക് പോകാനുളള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.ഉദുമ പടിഞ്ഞാറിലെ പരേതനായ മുഹമ്മദിന്റെ മകന്‍ പി.എം അബ്ദുല്ല (അത്ത 33) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുല്ലയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഷാര്‍ജയിലെ ചോക്ലൈററ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന അബ്ദുല്ല കഴിഞ്ഞ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ച് ഈ വരുന്ന വെളളിയാഴ്ച ഷാര്‍ജയിലേക്ക് പോകാനുളള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
നഫീസയാണ് മാതാവ്, ഭാര്യ: അസൂറ, സഹോദരങ്ങള്‍: ബഷീര്‍, ഷാഹുല്‍ ഹമീദ്, അബ്ദുല്‍റഹിമാന്‍, റസീന, ശബാന.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.