Latest News

സ്ത്രീയെ ഇഷ്ടികകൊണ്ട് എറിഞ്ഞ പോലീസുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: [www.malabarflash.com] ഇരുചക്രവാഹന യാത്രക്കാരിയുടെ പുറത്ത് ഇഷ്ടിക വലിച്ചെറിഞ്ഞ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. വഴിയാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. സതീഷ് ചന്ദ് എന്ന കോണ്‍സ്റ്റബിളിന്റെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്നും അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഡല്‍ഹി പോലീസ് മേധാവി ബി.എസ് ബസ്സി പറഞ്ഞു.

ചെറിയ കുട്ടിക്കൊപ്പം യാത്രചെയ്ത സ്ത്രീയും പോലീസ് കോണ്‍സ്റ്റബിളും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സ്ത്രീയ്ക്ക് ഇഷ്ടികകൊണ്ട് ഏറുകൊണ്ടത്. ട്രാഫിക് നിയമ ലംഘനത്തിന് പിഴയടയ്ക്കാന്‍ സ്ത്രീ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം.

വാഗ്വാദത്തിനിടെ സ്ത്രീ പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്കിനുനേരെ ഇഷ്ടിക വലിച്ചെറിഞ്ഞു. തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ ഇഷ്ടിക സ്ത്രീക്കുനേരെ എറിഞ്ഞത്. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് അക്രമത്തിന് ഇരയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. കൈക്കൂലി നല്‍കാത്തതാണ് കോണ്‍സ്റ്റബിളിനെ പ്രകോപിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.